സിപിഎം വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുന്നു: ചെന്നിത്തല

Update: 2017-08-11 06:26 GMT
Editor : admin
സിപിഎം വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുന്നു: ചെന്നിത്തല

തന്റെയും മുഖ്യമന്ത്രിയുടെയും പേരില്‍ കേസുകളില്ലെന്ന് ചെന്നിത്തല

വി എസ് അച്യുതാനന്ദനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെയും മുഖ്യമന്ത്രിയുടെയും പേരില്‍ കേസുകളില്ല. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സിപിഎമ്മിനെയും ചെന്നിത്തല വിമര്‍ശിച്ചു. ബിജെപിയോട് സിപിഎമ്മിന് മൃദുസമീപനമാണുള്ളത്. വര്‍ഗീയശക്തികളെ സിപിഎം പ്രീണിപ്പിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News