ജിഷ്ണുവിന്‍റെ സഹോദരിയും നിരാഹാരം അവസാനിപ്പിച്ചു

Update: 2017-10-24 20:47 GMT
Editor : Sithara
ജിഷ്ണുവിന്‍റെ സഹോദരിയും നിരാഹാരം അവസാനിപ്പിച്ചു

അമ്മയ്ക്കും അച്ഛനും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ജിഷ്ണുവിന്‍റെ സഹോദരി അവിഷ്ണയും നിരാഹാര സമരം അവസാനിപ്പിച്ചു

അമ്മയ്ക്കും അച്ഛനും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ജിഷ്ണുവിന്‍റെ സഹോദരി അവിഷ്ണയും നിരാഹാര സമരം അവസാനിപ്പിച്ചു. തിരുവവന്തപുരത്ത് നിന്ന് അമ്മാവന്‍ ശ്രീജിത്ത് ഫോണില്‍ വിളിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

Full View

ജിഷ്ണുവിന്‍റെ കുടുംബവുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട ശേഷമാണ് തിരുവനന്തപുരത്ത് നിന്നും ജിഷ്ണുവിന്‍റെ കുടുംബത്തിലേയ്ക്ക് സന്ദേശം എത്തിയത്. നിരാഹാരം തുടര്‍ന്നാല്‍ ആരോഗ്യനില വഷളാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സമരം അവസാനിപ്പിക്കാന്‍ അവിഷ്ണ തയ്യാറായിരുന്നില്ല. ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള ശ്രമവും നടന്നില്ല.

വൈകിട്ട് മൂന്നരയോടെ പ്രതികള്‍ അറസ്റ്റിലായ വാര്‍ത്ത വന്നതോടെ അല്‍പം ആശ്വാസത്തിലായിരുന്നു ജിഷ്ണുവിന്‍റെ വീട്. രാത്രി ഒന്‍പതരയോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News