കൊല്ലത്ത് പ്രവര്‍ത്തിക്കാത്ത ക്വാറിയുടെ പേരില്‍ സ്ഫോടകശേഖരം

Update: 2017-11-08 23:40 GMT
Editor : admin
കൊല്ലത്ത് പ്രവര്‍ത്തിക്കാത്ത ക്വാറിയുടെ പേരില്‍ സ്ഫോടകശേഖരം

ജനവാസമേഖലയിലാണ് രണ്ട് പെട്ടികളിലായി സ്ഫോടകശേഖരം സൂക്ഷിച്ചിരിക്കുന്നത്.

കൊല്ലം ആയൂരില്‍ പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയുടെ പേരില്‍ സ്ഫോടകശേഖരം. ആറുമാസം മുമ്പാണ് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. അതിന് ശേഷം ഇവിടെയുള്ള സ്ഫോടകശേഖരങ്ങള്‍ പെട്ടിയിലാക്കി സൂക്ഷിക്കുകയാണ്. ജനവാസമേഖലയിലാണ് രണ്ട് പെട്ടികളിലായി സ്ഫോടകശേഖരം സൂക്ഷിച്ചിരിക്കുന്നത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. സ്ഫോടകവസ്തു കൈവശം വെക്കാനുള്ള ലൈസന്‍സ് ക്വാറിക്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലാണ് നാട്ടുകാര്‍.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News