ജനങ്ങള്‍ക്ക് കത്തയക്കുന്ന മുഖ്യമന്ത്രിക്ക് മറുപടികത്തുമായി മഹിളാ കോണ്‍ഗ്രസ്

Update: 2017-11-16 00:04 GMT
Editor : Damodaran

വിലക്കയറ്റവും അക്രമരാഷ്ട്രീയവും മാത്രമാണ് മൂന്ന് മാസം കൊണ്ട് പിണറായി സര്‍ക്കാര്‍ സമ്മാനിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് മഹിളാ കോണ്‍ഗ്രസിന്‍റെ

Full View

ജനങ്ങള്‍ക്ക് കത്തയക്കുന്ന മുഖ്യമന്ത്രിക്ക് മറുപടികത്തുമായി മഹിളാ കോണ്‍ഗ്രസ്. വിലക്കയറ്റവും അക്രമരാഷ്ട്രീയവും മാത്രമാണ് മൂന്ന് മാസം കൊണ്ട് പിണറായി സര്‍ക്കാര്‍ സമ്മാനിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് മഹിളാ കോണ്‍ഗ്രസിന്‍റെ കത്ത്. തിരുവനന്തപുരം ജനറല്‍ പോസ്റ്റാഫീസിന് മുന്നില്‍ പതിവില്ലാത്ത തരത്തില്‍ സ്ത്രീകളുടെ തിരക്ക്. എല്ലാവര്‍ക്കും എന്തോ വിതരണം ചെയ്യുന്നുമുണ്ട്. സംഭവം വേറൊന്നുമല്ല. പോസ്റ്റല്‍ കവറുകളും സ്റ്റാന്പുമാണ്. ആര്‍ക്കോ കത്തയക്കാനുള്ള പരിപാടിയാണ്. മറ്റാര്‍ക്കുമല്ല നമ്മുടെ മുഖ്യമന്ത്രിക്ക് തന്നെ. എന്തിനാണാവോ

തന്‍റെ സര്‍ക്കാറിന്‍റെ നേട്ടങ്ങളെ ജനങ്ങളിലെത്തിക്കാനാണ് എല്ലാവീടുകളിലേക്കും കത്തയക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ കത്ത് കിട്ടുന്നതിന് മുന്പെ മറുപടി കത്തയക്കുകയാണ് മഹിളാ കോണ്‍ഗ്രസുകാര്‍. തിരുവനന്തപുരത്ത് മാത്രം ഒതുങ്ങിനില്‍ക്കില്ല ഈ കത്തയക്കല്‍. സംസ്ഥാനത്തിന്‍രെ എല്ലാഭാഗത്തുനിന്നും കത്തുകള്‍ ക്ലിഫ് ഹൌസിലേക്ക് വരും. മുഖ്യമന്ത്രി വീടുകളിലേക്ക് ഒരു കത്ത് അയക്കുന്പോള്‍ മുഖ്യമന്ത്രിക്ക് കിട്ടുക ലക്ഷക്കണക്കിന് കത്തുകളായിരിക്കുമെന്നര്‍ഥം

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News