കരാറുകാര്‍ തമ്മിലെ തര്‍ക്കം; മെട്രോ ഇലക്ട്രിക്കല്‍ സെഷന്റെ ജോലി തടസപ്പെട്ടു

Update: 2018-01-10 22:05 GMT
കരാറുകാര്‍ തമ്മിലെ തര്‍ക്കം; മെട്രോ ഇലക്ട്രിക്കല്‍ സെഷന്റെ ജോലി തടസപ്പെട്ടു

നശിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍

Full View

കൊച്ചി മെട്രോയുടെ തായ്കൂടം ഇലക്ട്രിക്കല്‍ സെഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിട്ട് മൂന്ന് മാസമായി. കരാറുകാര്‍ തമ്മിലെ ആഭ്യന്തര തര്‍ക്കം കാരണം ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രഹികള്‍ തുരുമ്പെടുത്ത് നശിച്ചു. ഓണത്തിന് പോലും ശമ്പളം ലഭിക്കാത്ത കരാര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്

കൊച്ചി മെട്രോ പേട്ട സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനാണ് ഇക്കാണുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാക്കി ഡിഎംആര്‍സിക്ക് കൈമാറേണ്ടിയിരുന്ന സബ് സ്റ്റേഷനില്‍ കാടും പടര്‍പ്പുമാണ്. കമ്പികളും ഉപകരണങ്ങളും തുരുമ്പടുത്ത് നശിക്കാറായി. ഡിഎംആര്‍സിയുടെയും മുഖ്യകരാറുകാരായ ആസ്ട്രോമിന്റേയും ഓഫീസുകള്‍ മാസങ്ങളായി അടഞ്ഞു കിടക്കുന്നു.

ഇവര്‍ പറഞ്ഞതിന്റെ വസ്തുതയറിയാന്‍ ഞങ്ങള്‍ ആസ്ട്രോമിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. ദുര്‍ഘയുടെ പിടിപ്പുകേടാണ് സ്ഥിതി മോശമാക്കിയതെന്ന് ആസ്ട്രോം പറയുന്നു. ഡിഎംആര്‍സിയുമായി ഞങ്ങള്‍ ബന്ധപ്പെട്ടങ്കിലും അവര്‍ പ്രതികരിച്ചില്ല. പൈലിങ് പണിക്കായി എത്തിയ 40ഓളം ജീവനക്കാര്‍ ശമ്പളം കിട്ടാതെ പിരിഞ്ഞു പോയി. ശേഷിക്കുന്ന ദുര്‍ഘയുടെ ജീവനക്കാരയ ഇവര്‍ക്ക് മൂന്ന് മാസമായി ശന്പളമോ ആനുകൂല്യങ്ങളോ ലഭിച്ചിട്ട്. ദുര്‍ഘയും ആസ്ട്രോമും പരസ്പരം പഴി ചാരുന്പോള്‍ ഡിഎംആര്‍സി ഇക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുന്നു.

Tags:    

Similar News