പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിയെ ചോദ്യം ചെയ്തു, ഫഹദിന് മുന്‍കൂര്‍ ജാമ്യം

Update: 2018-02-19 05:53 GMT
Editor : Subin

നികുതി തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പുതുച്ചേരിയില്‍ താമസിച്ചിട്ടുണ്ടെന്നുമാണ് സുരേഷ് ഗോപി മൊഴി നല്‍കിയത്. വാഹന നികുതി വെട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യംഅനുവദിച്ചു...

പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയെന്ന കേസില്‍ ബിജെപി രാജ്യസഭ എംപി സുരേഷ് ഗോപിയെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തു. നികുതി തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പുതുച്ചേരിയില്‍ താമസിച്ചിട്ടുണ്ടെന്നുമാണ് സുരേഷ് ഗോപി മൊഴി നല്‍കിയത്. വാഹന നികുതി വെട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യംഅനുവദിച്ചു.

Advertising
Advertising

പോണ്ടിച്ചേരിയില്‍ ആഢംബര വാഹനങ്ങളുടെ രജിസ്‌ട്രേഷനുവേണ്ടി വ്യാജരേഖ ചമക്കല്‍, നികുതി വെട്ടിപ്പ് എന്നിവയാണ് സുരേഷ് ഗോപി എംപിക്കെതിരായ കേസ്. രാവിലെ 10.30 യോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ രണ്ട് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തു. പുതുച്ചേരിയിലെ കൃഷിയിടം നോക്കി നടത്തുന്നതിനുള്ള സൗകര്യത്തിന് അവിടെ വീട് വാടകക്കെടുത്തിരുന്നുവെന്നും ആ വിലാസത്തിലാണ് വാഹന രജിസ്‌ട്രേഷന്‍ നടത്തിയതെന്നുമുള്ള നിലപാട് സുരേഷ് ഗോപി അന്വേഷണ സംഘത്തിനു മുന്നില്‍ ആവര്‍ത്തിച്ചു.

Full View

വാടകചീട്ടുള്‍പ്പെടെയുള്ള രേഖകളും അദ്ദേഹം സമര്‍പ്പിച്ചു. മൊഴിയുടെയും രേഖകള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാകും അന്വേഷണ സംഘം തുടര്‍നടപടികളിലേക്ക് കടക്കുക. എംപിയാകുന്നതിന് മുന്‍പും ശേഷവും വാങ്ങിയ രണ്ട് വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതു വഴി നികുതിയിനത്തില്‍ 20 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

എന്നാല്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടന് ഫഹദ് ഫാസിലിനോട് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. വിദേശത്ത് പോകണമെങ്കില്‍ തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമതി വാങ്ങണമെന്നും കോടതി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News