നീതിയുടെ പക്ഷത്തോട് ഐക്യപ്പെടാന്‍ ആഹ്വാനവുമായി എസ്ഐഒ സമ്മേളനം

Update: 2018-02-23 11:24 GMT
Editor : Sithara
നീതിയുടെ പക്ഷത്തോട് ഐക്യപ്പെടാന്‍ ആഹ്വാനവുമായി എസ്ഐഒ സമ്മേളനം

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ സമര രംഗത്തിറങ്ങണമെന്ന്​എസ്ഐഒ ദേശീയ അധ്യക്ഷന്‍ ഇഖ്ബാല്‍ ഹുസൈന്‍.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ സമര രംഗത്തിറങ്ങണമെന്ന്​എസ്ഐഒ ദേശീയ അധ്യക്ഷന്‍ ഇഖ്ബാല്‍ ഹുസൈന്‍. നീതിയുടെ പക്ഷത്തോട് ഐക്യപ്പെടുക എന്ന പ്രമേയത്തില്‍ കോഴിക്കോട് കൊടുവള്ളിയില്‍ നടന്ന എസ്ഐഒ വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിക്കാനുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, വിയോജിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇഖ്ബാല്‍ ഹുസൈന്‍ പറഞ്ഞു.

സമാപന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‍ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബ്റഹ്മാന്‍, ജെഎന്‍യുവിലെ മുസ്‌ലിം വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ വൈഎഫ്ഡിഎ പ്രസിഡന്റ് അബ്ദുല്‍ മതീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News