സര്‍വകലാശാല അസിസ്റ്റന്റ് തസ്തികകള്‍ പിഎസ്‍സിക്ക് റിപ്പോര്‍ട്ടു ചെയ്തു

Update: 2018-02-25 23:45 GMT
Editor : Alwyn K Jose
സര്‍വകലാശാല അസിസ്റ്റന്റ് തസ്തികകള്‍ പിഎസ്‍സിക്ക് റിപ്പോര്‍ട്ടു ചെയ്തു
Advertising

സർവ്വകലാശാല അസി തസ്തികകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവെച്ച വാർത്ത കഴിഞ്ഞ ദിവസം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

Full View

ഒഴിവുള്ള 354 അസിസ്റ്റന്റ് തസ്തികകൾ കേരള സർവകലാശാല പിഎസ് സി ക്ക് റിപ്പോർട്ട് ചെയ്തു. അസിസ്റ്റന്‍റ് തസ്തികകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവെച്ച വാർത്തയെത്തുടര്‍ന്നാണ് വി സിയുടെ നടപടി.

കേരള സർവ്വകലാശാലയിലെ 783 അസിസ്റ്റന്റ് തസ്തികകളില്‍ 591 ഉം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഒഴിവുള്ള തസ്തികകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ ഉത്തരവിനെത്തുടര്‍ന്ന് കിറച്ച് തസ്തികകള്‍ റിപ്പോര്‍ട്ടെ ചെയ്തു. 359 ഒഴിവുകളുടെ കാര്യം പൂഴ്ത്തിവെച്ചു. മറ്റ് സര്‍വകലാശാലകളിലെ മറച്ചുവച്ച തസ്തികകള്‍ കൂടി കണക്കാക്കിയപ്പോള്‍ ആകെ 551 അസിസ്റ്റന്റ് തസ്തികകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇത് മീഡിയവണ്‌‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് കേരള സർവ്വകലാശാലയുടെ ഇപ്പോഴത്തെ നടപടി. ‌

354 തസ്തികകൾ ഒഴിവുണ്ടെന്ന് വൈസ് ചാൻസിലർ പി എസ് സിയെ അറിയിച്ചു. നിലിവലുള്ള റാങ്ക് പട്ടികയിലുള്ളവർക്ക് നിയമന ശിപാർശ ലഭിക്കും. മറ്റ് സർവ്വകലാശാലകളും മറച്ചുവെച്ച തസ്തികകൾ ഉടൻ തന്നെ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News