ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് പിണറായി വിജയന്‍
ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രത്തിലൂടെ പോകുന്നിതില്‍ അപകടമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. വ്യവസ്ഥകളില്‍ മനം മടുത്ത് വ്യവസായികള്‍ കേരളം വിടുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകും. ഇതിന് അനുയോജ്യമായ വ്യവസായ നയം സര്‍ക്കാര്‍ പ്രഖ്യാപിക്കും
ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ തന്നെ വികസിപ്പിക്കുമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുള്ളത് കൊണ്ട് മാത്രം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷേിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രത്തിലൂടെ പോകുന്നിതില്‍ അപകടമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. വ്യവസ്ഥകളില്‍ മനം മടുത്ത് വ്യവസായികള്‍ കേരളം വിടുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകും. ഇതിന് അനുയോജ്യമായ വ്യവസായ നയം സര്‍ക്കാര്‍ പ്രഖ്യാപിക്കും. കച്ചവടക്കാരെ അകാരണമായി പീഡിപ്പിക്കുന്ന വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.