ഗോത്ര വിഭവങ്ങളും പാരമ്പര്യ ജീവിതരീതികളുമായി ഗോത്രമേള പ്രദര്‍ശനം
കാടുകളില്‍ നിന്ന് ശേഖരിക്കുന്ന ഔഷധ സസ്യങ്ങളും അവയുടെ ഉപയോഗങ്ങളും ഗോത്രമേളയില്‍ അറിയാം.
ഗോത്രവര്‍ഗങ്ങളുടെ അപൂര്‍വ വിഭവങ്ങളും പാരമ്പര്യ ജീവിതരീതികളും പരിചയപ്പെടുത്തുകയാണ് വയനാട് കല്‍പറ്റയിലെ ഗോത്രമേള പ്രദര്‍ശനം. കുടുംബ ശ്രീ മിഷന്റെ സഹായത്തോടെ വയനാട്ടിലെ ഊരുകൂട്ടങ്ങളാണ് പ്രദര്‍ശനമൊരുക്കിയത്.
കാടുകളില്‍ നിന്ന് ശേഖരിക്കുന്ന ഔഷധ സസ്യങ്ങളും അവയുടെ ഉപയോഗങ്ങളും ഗോത്രമേളയില്‍ അറിയാം. ആദിവാസികളുടെ ആചാരനുഷ്ഠാനങ്ങള്‍ ജീവിത രീതികള്‍ എന്നിവ വരച്ചുകാണിക്കുന്ന പെയിന്റിങുകളും ഫോട്ടാ പ്രദര്‍ശനവുമുണ്ട്.
പട്ടിക വര്‍ഗ കുടുംബ ശ്രീ യൂണിറ്റുകള്‍ ഉല്പാദിപ്പിച്ച വിവിധ തരം ഉല്‍പന്നങ്ങളും വില്‍പനക്കുണ്ട്, വനവിഭവങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങള്‍ കൊണ്ടുള്ള ഭക്ഷ്യമേളയില്‍ നിരവധി പേരെത്തുന്നു. മൂന്നു നാള്‍ നീണ്ടുനില്‍ക്കുന്നതാണ് ഗോത്രമേള.