ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതി പാളുന്നു

Update: 2018-03-15 14:34 GMT
Editor : Jaisy
ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതി പാളുന്നു

പ്രീമിയത്തിലേക്ക് സര്‍ക്കാര്‍ നല്‍കേണ്ട 90 ശതമാനം തുക നല്‍കാത്തതാണ് പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നതിന് തടസമാകുന്നത്

ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി പാളുന്നു. പ്രീമിയത്തിലേക്ക് സര്‍ക്കാര്‍ നല്‍കേണ്ട 90 ശതമാനം തുക നല്‍കാത്തതാണ് പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നതിന് തടസമാകുന്നത്. ഇതോടെ പദ്ധതിയില്‍ അംഗമായവരും അംഗമാകാന്‍ പണം നല്‍കിയവരുമായ ആയിരക്കണക്കിന് പേര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

Full View

2015ലാണ് കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കായി സൊവലമ്പന്‍ എന്ന പദ്ധതി ആരംഭിച്ചത്. ഭിന്നശേഷി ഉള്ളവര്‍ക്കും ഭാര്യക്കും മക്കള്‍ക്കും ചികിത്സാ സഹായമായി 2 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ് പദ്ധതി. ഒരു വര്‍ഷത്തേക്ക് പദ്ധതിയുടെ പ്രീമിയത്തിന്റെ പത്ത് ശതമാനം തുകയായ 357 രൂപ ഉപഭോക്താക്കള്‍ അടക്കുകയും ബാക്കി 3100 രൂപ സര്‍ക്കാര്‍ നല്‍കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ സര്‍ക്കാരിന്റെ പണം ലഭിച്ചിട്ടില്ലെന്ന് പദ്ധതി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി പറയുന്നു.

പദ്ധതിയില്‍ അംഗമാകാന്‍ നൂറ് കണക്കിന് പേരാണ് കേരളത്തില്‍ നിന്ന് മാത്രം പണം ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കിയത്. എന്നാല്‍ ഏഴു മാസമായിട്ടും ഇവര്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടില്ല. നിലവില്‍ അംഗങ്ങളായവര്‍ക്ക് അംഗത്വം പുതുക്കാനും പറ്റാത്ത അവസ്ഥയാണുള്ളത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News