പിടിപ്പുകേട് ന്യായീകരിക്കാന്‍ കേന്ദ്രം പച്ചനുണകള്‍ പ്രചരിപ്പിക്കുന്നു: പിണറായി
Update: 2018-03-16 03:14 GMT
ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ച് കൊല്ലുകയായിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഗാന്ധിജിയുടെ പ്രതീകങ്ങളെ തന്നെ ഇല്ലാതാക്കുകയാണെന്നും മുഖ്യമന്ത്രി
പിടിപ്പുകെട്ട നടപടികളെ ന്യായീകരിക്കാന്‍ കേന്ദ്രം പച്ച നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പയ്യന്നൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് അനാവശ്യ പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയാണ്. കേരളത്തില്‍ ആര്‍എസ്എസിന്റെ നീക്കം നടക്കില്ല. ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ച് കൊല്ലുകയായിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഗാന്ധിജിയുടെ പ്രതീകങ്ങളെ തന്നെ ഇല്ലാതാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.