സ്വാശ്രയ സമരം നടത്തുന്നവര്‍ മാനേജ്മെന്റുകള്‍ക്ക് കോഴ വാങ്ങാന്‍ കഴിയാത്തതില്‍ അസ്വസ്ഥതയുള്ളവരെന്ന് മുഖ്യമന്ത്രി

Update: 2018-03-18 22:41 GMT
Editor : Damodaran
സ്വാശ്രയ സമരം നടത്തുന്നവര്‍ മാനേജ്മെന്റുകള്‍ക്ക് കോഴ വാങ്ങാന്‍ കഴിയാത്തതില്‍ അസ്വസ്ഥതയുള്ളവരെന്ന് മുഖ്യമന്ത്രി

കരിങ്കൊടി പ്രതിഷേധത്തില്‍ തന്‍റെ തോന്നലുകളാണ് പങ്കുവച്ചത്. തോന്നല്‍ തെറ്റായി പോയെന്ന് പറയാനുള്ള സാഹചര്യമില്ല. 

Full View

സ്വാശ്രയ സമരം നടത്തുന്നവര്‍ മാനേജ്മെന്റുകള്‍ക്ക് കോഴ വാങ്ങാന്‍ കഴിയാത്തതില്‍ അസ്വസ്ഥതയുള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മാധ്യമങ്ങളെയാകെ വിമര്‍ശിച്ചിട്ടില്ല., കരിങ്കൊടി പ്രതിഷേധത്തില്‍ തന്റെ തോന്നലാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി.

പണത്തിന്റെ സ്വാധീനത്തില്‍ പ്രവേശം നടത്താനുള്ള അവസരം ഇല്ലാതാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇതില്‍ എന്തിനാണ് പ്രതിപക്ഷം അസ്വസ്ഥമാകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം കൈവന്നിട്ടുണ്ട്. പ്രതിപക്ഷം നടത്തിയ സമരത്തിന് ജനപിന്തുണ ലഭിച്ചില്ല. സമരപന്തലിലേക്ക് ഗ്രനേഡ് പ്രയോഗിച്ചിട്ടില്ല. കാറ്റടിച്ചപ്പോള്‍ പുക പടര്‍ന്നിട്ടുണ്ടാകാം. സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കരിങ്കൊടി പ്രതിഷേധത്തില്‍ തന്‍റെ തോന്നലുകളാണ് പങ്കുവച്ചത്. തോന്നല്‍ തെറ്റായി പോയെന്ന് പറയാനുള്ള സാഹചര്യമില്ല.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News