സ്ഥാനാര്‍ത്ഥികള്‍ക്കായി കെസിബിസിയുടെ മുഖാമുഖം തൃക്കാക്കരയില്‍
മദ്യനയത്തിന് പുറമേ ഗതാഗതകുരുക്കും കുടിവെള്ള പ്രശ്നവും ചര്‍ച്ചയായി.
നിലപാടുകള്‍ വ്യക്തമാക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്കി കെസിബിസിയുടെ മുഖാമുഖം പരിപാടി. തൃക്കാക്കര മണ്ഡലത്തിലാണ്
ആദ്യ മുഖാമുഖം നടന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് കെസിബിസി ഇറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ചയെങ്കിലും മദ്യനയവും ഗതാഗതകുരുക്കും കുടിവെള്ളവും അടക്കമുള്ള വിഷയങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിലപാട് വ്യക്തമാക്കേണ്ടി വന്നു.
മദ്യനയം മാത്രമല്ല ഐടി മണ്ഡലമായ തൃക്കാക്കരയിലെ ഗതാഗത കുരുക്കും കുടിവെള്ള പ്രശ്നവുമെല്ലാം ചോദ്യങ്ങളായി ഉയര്‍ന്നപ്പോള്‍, വികസനം സംബന്ധിച്ച് മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും വാചാലരായി.
അതേസമയം മദ്യനിരോധനം തന്നെയാണ് തങ്ങളുടെ നിലപാട് എന്ന് മദ്യനയം സംബന്ധിച്ച് ചോദ്യത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മറുപടി പറഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മറുപടി ഇങ്ങനെയായിരുന്നു.
മദ്യവില്‍പ്പന വര്‍ധിച്ചത് ഉയര്‍ത്തിക്കാട്ടി ബിജെപി സ്ഥാനാര്‍ത്ഥിയും ഇതിന് മറുപടി പറഞ്ഞു. എന്തായിലും സമാനമായ രീതിയില്‍ മറ്റ മണ്ഡലങ്ങളിലും സ്ഥാനാരിഥുകളുമായുളള മുഖാമുഖം നടത്താന്‍ കെസിബിസി തീരുമാനിച്ചിട്ടുണ്ട്.