മദ്യ മോഷ്ടാക്കളുടെ ഉപദ്രവം; ലോറി ജീവനക്കാര്‍ ഗതികേടില്‍

Update: 2018-04-07 16:52 GMT
മദ്യ മോഷ്ടാക്കളുടെ ഉപദ്രവം; ലോറി ജീവനക്കാര്‍ ഗതികേടില്‍
Advertising

ദേശീയ സംസ്ഥാന പാതയോരങ്ങളിലെ ബീവറേജസ്‌ ഔട് ലെറ്റുകള്‍ പൂട്ടിയതോടെ ശരിക്കും പ്രതിസന്ധിയിലായത് മദ്യവുമായി വിവിധ ഗോഡൗണികളിലേക്കെത്തിയ ലോറികളിലെ ജീവനക്കാരാണ്‌.

ദേശീയ സംസ്ഥാന പാതയോരങ്ങളിലെ ബീവറേജസ്‌ ഔട് ലെറ്റുകള്‍ പൂട്ടിയതോടെ ശരിക്കും പ്രതിസന്ധിയിലായത് മദ്യവുമായി വിവിധ ഗോഡൗണികളിലേക്കെത്തിയ ലോറികളിലെ ജീവനക്കാരാണ്‌. ഗോഡൗണുകള്‍ ഒഴിഞ്ഞു കിട്ടാന്‍ ദിവസങ്ങളോളമാണ്‌ ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത്‌. ആലപ്പുഴ കൊമ്മാടിയിലെ വെയര്‍ ഹൗസിങ്ങ്‌ കോര്‍പ്പറേഷന്‍ ഗോഡൗണ്‍ പരിസരത്ത്‌ നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന്‌ മദ്യക്കുപ്പികള്‍ മോഷണം പോകുന്നത്‌ ഇപ്പോള്‍ നിത്യ സംഭവമാണ്‌. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്തിടത്ത്‌ നിര്‍ത്തിയിട്ട വണ്ടികളില്‍ നിന്ന്‌ മോഷണം പോകുന്ന മദ്യക്കുപ്പികള്‍ക്ക്‌ കൂടി സമാധാനം പറയേണ്ട ഗതികേടിലാണ്‌ ലോറി ജീവനക്കാര്‍.

Full View

മദ്യം വിറ്റഴിയുകയും ഗോഡൗണുകള്‍ കാലിയാവുകയും ചെയ്യുന്നില്ല. അതിനാല്‍ത്തന്നെ ലോറികളില്‍ നിന്ന്‌ ലോഡ്‌ ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‌ ദിവസങ്ങളോളം വണ്ടി ഓടിച്ചെത്തി അതിലും കൂടുതല്‍ ദിവസങ്ങളായി ക്യൂവില്‍ കാത്തു നില്‍ക്കുന്നുവരുണ്ട്‌. ഇപ്പോള്‍ വണ്ടിയില്‍ നിന്ന്‌ മദ്യം മോഷണം പോവാതിരിക്കാന്‍ ഉറക്കമൊഴിച്ച്‌ കാവലിരിക്കേണ്ട ഗതികേടിലാണ്‌.

ഊഴം കാത്തു കിടക്കുന്ന ലോറികള്‍ക്ക്‌ സുരക്ഷ ഉറപ്പാക്കാനും മോഷണം തടയാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ്‌ ഇപ്പോള്‍ ഇവരുടെ ആവശ്യം.

Tags:    

Similar News