കുട്ടികളുമായി ഇടപഴകുമ്പോള്‍ സ്വയം നിയന്ത്രണരേഖ നിശ്ചയിക്കണമെന്ന് വൈദികരോട് സഭ

Update: 2018-04-12 13:17 GMT
Editor : Jaisy
കുട്ടികളുമായി ഇടപഴകുമ്പോള്‍ സ്വയം നിയന്ത്രണരേഖ നിശ്ചയിക്കണമെന്ന് വൈദികരോട് സഭ

ഇത്തരം കേസുകള്‍ ചര്‍ച്ചാവിഷയമാകുമ്പോള്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് സഭ

വൈദികര്‍ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കുട്ടികളുമായി ഇടപഴകുന്ന വൈദികര്‍ക്ക് മാര്‍ഗരേഖയുമായി കത്തോലിക്ക സഭ. സോഷ്യല്‍ മീഡിയിലടക്കം ഇത്തരം കേസുകള്‍ ചര്‍ച്ചാവിഷയമാകുമ്പോള്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് സഭ.

സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമായാണ് കെസിബിസി പ്രത്യേക നിര്‍ദേശങ്ങള്‍. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഇതിന്റെ പ്രത്യാഘാതം വലുതാണെന്നും സഭക്കെതിരെ വലിയ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും കെസിബിസി വ്യക്തമാക്കുന്നു.

Advertising
Advertising

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നവര്‍ ഒറ്റക്ക് കുട്ടികളുമായി ഓഫീസ് മുറികളിലടക്കം അധികസമയം ചെലവഴിക്കരുത്, അതിരുവിട്ട് സൗഹൃദം പാടില്ല, പെണ്‍കുട്ടികളുമായി സംസാരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം, കുട്ടികള്‍ക്കൊപ്പം ഒരേമുറിയില്‍ താമസിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയതാവും മാര്‍ഗരേഖ. കുട്ടികളുമായി ഇടപഴകുമ്പോള്‍ സ്വയം നിയന്ത്രണരേഖ നിശ്ചയിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് സഭ നിലപാട്. എന്നാല്‍, ഒറ്റപ്പെട്ട ചിലരെങ്കിലും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടു. ഈ സാഹചര്യത്തിലാണ് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News