നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് വയനാട്ടില്‍ പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിക്കപ്പെടുന്നു

Update: 2018-04-13 14:27 GMT
നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് വയനാട്ടില്‍ പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിക്കപ്പെടുന്നു
Advertising

പരിസ്ഥിതി നാശത്തിന്‍റെ കാരണങ്ങള്‍ പരിശോധിയ്ക്കുമ്പോള്‍, ഇതില്‍ പ്രധാനം അനിയന്ത്രിത കെട്ടിട നിര്‍മാണങ്ങളും നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തപ്പെടുന്നതുമെല്ലാമാണ്. നിയമത്തിന്‍റെ പഴുതുകള്‍ മുതലെടുത്തും സ്വാധീനം ഉപയോഗിച്ചുമാണ് പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ ലംഘിയ്ക്കപ്പെടുന്നത്.

Full View

പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ ആശയങ്ങള്‍ മുമ്പോട്ടുവെയ്ക്കുമ്പോഴും നിലവിലെ സംരക്ഷണ നിയമങ്ങള്‍ എവിടെയും പാലിക്കപ്പെടുന്നില്ല. കെട്ടിട നിര്‍മാണം മുതല്‍ നീര്‍ത്തട സംരക്ഷണത്തിനു വരെ ശക്തമായ നിയമങ്ങള്‍ ഉള്ളപ്പോഴാണ് പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നത്.

പരിസ്ഥിതി നാശത്തിന്‍റെ കാരണങ്ങള്‍ പരിശോധിയ്ക്കുമ്പോള്‍, ഇതില്‍ പ്രധാനം അനിയന്ത്രിത കെട്ടിട നിര്‍മാണങ്ങളും നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തപ്പെടുന്നതുമെല്ലാമാണ്. നിയമത്തിന്‍റെ പഴുതുകള്‍ മുതലെടുത്തും സ്വാധീനം ഉപയോഗിച്ചുമാണ് പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ ലംഘിയ്ക്കപ്പെടുന്നത്.

കൃത്യമായ ഡാറ്റാ ബാങ്ക് തയ്യാറാക്കി, നീര്‍ത്തടങ്ങളെ നിലനിര്‍ത്തുമെന്ന് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ പ്രഖ്യാപിയ്ക്കും. എന്നാല്‍, നടപ്പാവാറില്ല. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഒരു രീതിയിലുള്ള നിര്‍മാണങ്ങളും പാടില്ലെന്നാണ് നിയമം. ഡാറ്റാ ബാങ്ക് തയ്യാറാക്കാതെയാണ് ഈ നിയമത്തെയും അട്ടിമറിയ്ക്കുന്നത്. കൂടാതെ,വീടില്ലാത്തവര്‍ക്ക് അഞ്ചു സെന്‍റ് വയല്‍ നികത്താമെന്ന നിയമവും ലംഘിയ്ക്കപ്പെടുന്നു.

ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണം നിയന്ത്രിയ്ക്കാന്‍ ജില്ലാ കലക്ടര്‍ കൊണ്ടുവന്ന ഉത്തരവും വയനാട്ടില്‍ അട്ടിമറിയ്ക്കപ്പെട്ടു. ഇവിടെയും കെട്ടിട നിര്‍മാതാക്കള്‍ക്ക് സഹായകരമായത്, നിയമത്തിലെ പഴുതുകള്‍ തന്നെ. പരിസ്ഥിതി ദിനത്തില്‍ മരം നടുമ്പോള്‍ അത് കാലാകാലം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ല. ഇതുപോലെ തന്നെയാണ് സംരക്ഷണ നിയമങ്ങളുടെ കാര്യവും. നിയമത്തില്‍ തന്നെ അത് മറികടക്കാനുള്ള പഴുതുകളുമുണ്ടാകുന്നു. അല്ലെങ്കില്‍ താല്‍പര്യക്കാര്‍ ഉണ്ടാക്കുന്നു.

Tags:    

Similar News