റാഗിങ് ചോദ്യം ചെയ്തതിന് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി

Update: 2018-04-13 02:29 GMT
Editor : Ubaid
റാഗിങ് ചോദ്യം ചെയ്തതിന് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി

കഴിഞ്ഞ വെള്ളിയാഴ്ച കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുന്നത് വിഷ്ണുവും കൂട്ടുകാരും ചോദ്യം ചെയ്തിരുന്നു.

Full View

റാഗിങ് ചോദ്യം ചെയ്തതിന് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി. വടകര വില്ല്യാപ്പള്ളി അന്‍സാര്‍ കോളജിലെ ബിരുദ വിദ്യാര്‍ഥി വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുന്നത് വിഷ്ണുവും കൂട്ടുകാരും ചോദ്യം ചെയ്തിരുന്നു. സംഭവം വിഷ്ണു കോളജധികൃതുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് റാഗിങിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥിയെ കോളജില്‍ നിന്ന് പുറത്താക്കി. ഇതില്‍ പ്രകോപിതനായ വിദ്യാര്‍ഥി പുറത്തുനിന്ന് ആളുകളുമായി എത്തി തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു.

കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്കും മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിഷ്ണു വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികള്‍ വടകര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News