സ്വാശ്രയം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Update: 2018-04-13 00:17 GMT
Editor : Damodaran
സ്വാശ്രയം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
Advertising

കരാര്‍ ഒപ്പിടാത്ത കോളജുകളിലെ ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ

കരാര്‍ ഒപ്പിടാത്ത സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. കെ എം സി ടി, കരുണ, കണ്ണൂര്‍ മെഡിക്കൽ കോളജുകളുടെ ഫീസ് കുറക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്. പ്രവേശം പൂര്‍ത്തിയാക്കാത്ത മുഴുവന്‍ സീറ്റുകളിലേക്കും ഏകീകൃത അലോട്മെന്റ് വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.

കെ എം സി ടി, കരുണ മെഡിക്കൽ കോളജുകള്‍ 10 ലക്ഷം രൂപ എകീകൃത ഫീസ് ഈടാക്കിയാണ് പ്രവേശം നടത്തുന്നത്. കണ്ണൂര്‍ മെഡിക്കൽ കോളജിൽ മുഴുവന്‍ സീറ്റിലും ഏഴേ മുക്കാൽ ലക്ഷം രൂപയാണ് ഫീസ്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചാണ് കെ എം സി ടി 10 ലക്ഷം രൂപ ഫീസ് ഈടാക്കുന്നത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കരാറൊപ്പിടാത്ത മൂന്ന് കോളജുകളിലെയും ഫീസ് 4 ലക്ഷത്തി 40നായിരം രൂപയാക്കി കുറക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ഇക്കാര്യം ആരോഗ്യമന്ത്രി നിയമസഭയിൽ സ്ഥിരീകരിച്ചു

പ്രവേശം പൂര്‍ത്തിയാകാത്ത മുഴുവന്‍ സീറ്റിലേക്കും ഏകീകൃത അലോട്മെന്റ് നടത്തണമെന്നും സര്‍ക്കാര്‍ കോടതിയിൽ ആവശ്യപ്പെടും. ഈ സാഹചര്യത്തിൽ പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News