മൃതദേഹങ്ങളുടെ സംസ്കരണം; പഠന സമിതിയെ നിയോഗിച്ചു

Update: 2018-04-15 10:43 GMT
Editor : Jaisy
മൃതദേഹങ്ങളുടെ സംസ്കരണം; പഠന സമിതിയെ നിയോഗിച്ചു
Advertising

ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്

കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി ലാബില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയത് വിവാദമായതിനെ തുടര്‍ന്ന് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നത് പഠിക്കാനായി സമിതിയെ നിയോഗിച്ചു. ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളേജ് സുപ്രണ്ട്, അനാട്ടമി വിഭാഗം മേധാവി എന്നിവരടങ്ങുന്നതാണ് സമിതി. പഠനാവശ്യത്തിനുള്ള മൃതദേഹങ്ങള്‍ മൂന്ന് മാസം കൂടുന്പോഴാണ് സംസ്കരിക്കാനായി നല്‍കുന്നതെന്ന് അനാട്ടമി വിഭാഗം മേധാവി കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അറിയിച്ചു. ഈ മൃതദേഹ അവശിഷ്ടങ്ങള്‍ നിലവിലെ രീതിയില്‍ സംസ്കരിക്കാന്‍ കഴിയില്ലെന്ന് കലകടറും യോഗത്തില്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ശാസ്ത്രീയമായി സംസ്കരിക്കുന്നത് പഠിക്കാനായി സമിതിയെ നിയോഗിച്ചത്. ഒരാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി അനുവധിച്ചിരിക്കുന്ന സമയം. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പദ്ധതി നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് കൈമാറും

ശാസ്ത്രീയമായ സംസ്കരണ സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്ഗദരുടെ നിര്‍ദേശങ്ങളും സ്വീകരിക്കും. പദ്ധതിയ്ക്കാവശ്യമായ സഹായം ലഭ്യമാക്കാമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ജില്ലാ കലക്ടര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അനാട്ടമി ലാബില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ സംസ്കരിക്കാതെ പുറംതള്ളിയത് മീഡിയവണ്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ജില്ലാകലക്ടറുടെ ഇടപെടല്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News