ഹൈക്കോടതിയില്‍ ഇനി മാധ്യമ വിലക്കില്ലെന്ന് മുഖ്യമന്ത്രി
ഹൈക്കോടതിയില്‍ മാധ്യമങ്ങളെ വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു...
ഹൈക്കോടതിയില്‍ മാധ്യമങ്ങളെ അഭിഭാഷകര്‍ വിലക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഇനി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ഹൈക്കോടതിയില്‍ മാധ്യമങ്ങളെ വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി. മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ മറുപടി നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതായും പിണറായി വിജയന്‍ ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം പറഞ്ഞു.
ഹൈക്കോടതിയില്‍ വിലക്കില്ലെന്ന് പരസ്യമായി ഉത്തരവിറക്കാനും മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവിറക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനെ കണ്ടത്.