ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിച്ചു

Update: 2018-04-21 05:28 GMT
Editor : Subin
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിച്ചു

മന്ത്രിക്കെതിരായ പരാമര്‍ശം ഹൈകോടതി നീക്കിയെങ്കിലും ലോകായുക്ത അന്വേഷണം ആരംഭിച്ചത് ആയുധമാക്കാന്‍ പ്രതിപക്ഷ തീരുമാനം. 

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിലാണ് സത്യാഗ്രഹം നിര്‍ത്തുന്നതെന്നും രാഷ്ട്രീയവും നിയമപരവുമായ പ്രക്ഷോഭം തുടരുമെന്നും പ്രതിപക്ഷനേതാക്കള്‍ അറിയിച്ചു. പ്രതിപക്ഷം ഇന്നും നിയമസഭാ ബഹിഷ്‌കരിച്ചു.

Full View

ഹൈകോടതി പരാമര്‍ശത്തിന്റെപശ്ചാത്തലത്തില്‍ തിങ്കളാഴ്ച ആരംഭിച്ച സത്യാഗ്രഹമാണെന്ന് ഇന്ന് അവസാനിപ്പിച്ചത്. മന്ത്രിക്കെതിരായ പരാമര്‍ശം ഹൈകോടതി നീക്കിയെങ്കിലും ലോകായുക്ത അന്വേഷണം ആരംഭിച്ചത് ആയുധമാക്കാന്‍ പ്രതിപക്ഷ തീരുമാനം.

Advertising
Advertising

Full View

രാവിലെ നിയമസഭയില്‍ ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിഷേധിച്ച പ്രതിപക്ഷം ശൂന്യവേളയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലാവ്‌ലിന്‍ കേസിലെ വിധി സ്വാഗതം ചെയ്യുന്ന സര്‍ക്കാര്‍ ആരോഗ്യമന്ത്രിക്കെതിരെ പരാമര്‍ശമുള്ള വിധി അംഗീകരിക്കാത്തതെന്തെന്ന് പ്രതിപക്ഷം ചോദിച്ചു. ഹൈക്കോടതി പരാമര്‍ശത്തില്‍ പ്രശ്‌നമില്ലെങ്കില്‍ എന്തിനാണ് അപ്പീലിന് പോയതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ബാലാവകാശ കമ്മീഷന്‍ നിയമനത്തിന്റെ അപേക്ഷ നീട്ടിയത് അപാകതയില്ലെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി കോടതി പരാമര്‍ശത്തെ കോടതിയില്‍ തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോടതി വിധി പറയാനിരിക്കുന്ന വിഷയമായതിനാല്‍ അടിയന്തരപ്രമേയ നോട്ടീസ് ആദ്യം സ്പീക്കര്‍ അനുവദിച്ചില്ല. എംഎല്‍എമാര്‍ സത്യാഗ്രഹം ഇരിക്കുന്ന വിഷയമായതിനാലാണ് പിന്നീട് നോട്ടീസ് അയച്ചത്‌

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News