കോഴിക്കോട് ഡിഫ്ത്തീരിയക്കെതിരെ കര്‍മ പദ്ധതിയുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

Update: 2018-04-21 00:03 GMT
കോഴിക്കോട് ഡിഫ്ത്തീരിയക്കെതിരെ കര്‍മ പദ്ധതിയുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

ജില്ലയില്‍ 22 പേര്‍ ഡിഫ്തീരിയ ലക്ഷണത്തോടെ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. ആവശ്യത്തിന് വാക്സിന്‍ ലഭിക്കുന്നില്ലെന്നായിരുന്നു പ്രധാന പരാതി.

Full View

ഡിഫ്തീരിയ കേസുകള്‍ കോഴിക്കോട് ജില്ലയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കര്‍മ പദ്ധതിക്കു രൂപം നല്‍കി. പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ നേതൃത്വം നല്‍കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

Advertising
Advertising

ഡിഫ്തീരിയ കേസുകള്‍ കോഴിക്കോട് ജില്ലയില്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശേരി യോഗം വിളിച്ചു ചേര്‍ത്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരും ആരോഗ്യസ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ 22 പേര്‍ ഡിഫ്തീരിയ ലക്ഷണത്തോടെ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. ഇതിലുള്ള ആശങ്ക ജനപ്രതിനിധികല്‍ യോഗത്തില്‍ പങ്കുവെച്ചു. ആവശ്യത്തിന് വാക്സിന്‍ ലഭിക്കുന്നില്ലെന്നായിരുന്നു പ്രധാന പരാതി. ഇത് പരിഹരിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.

ജില്ലയില്‍ ആറായിരം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ ജനപ്രതിനിധികള്‍ തന്നെ നേതൃത്വം നല്‍കാനും തീരുമാനമായി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വീടുകളിലെത്തും. നിലവില്‍ ഡിഫ്തീരിയ കേസുകള്‍ സ്ഥിരീകരിച്ച മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് തലത്തിലും ഡിഫ്തീരിയ പ്രതിരോധം സംബന്ധിച്ച യോഗങ്ങള്‍ വിളിച്ചു കൂട്ടും.

Tags:    

Similar News