കാരുണ്യ ചികിത്സാ പദ്ധതി അട്ടിമറിക്കാന്‍ നീക്കം: കെ എം മാണി ഉപവസിക്കും

Update: 2018-04-22 14:56 GMT
Editor : Sithara
കാരുണ്യ ചികിത്സാ പദ്ധതി അട്ടിമറിക്കാന്‍ നീക്കം: കെ എം മാണി ഉപവസിക്കും

പദ്ധതി അട്ടിമറിക്കാനുളള സര്‍ക്കാര്‍ നീക്കം മാപ്പര്‍ഹിക്കാത്ത അപരാധമാണെന്ന് ആരോപിച്ചാണ് ഉപവാസം‌

കാരുണ്യ ചികിത്സാ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ എം മാണി ഇന്ന് സെക്രട്ടറിയേറ്റിന് മുന്‍പില്‍ ഉപവാസ സമരം നടത്തും. 2011ലെ സംസ്ഥാന ബജറ്റിലൂടെയാണ്‌ കെ എം മാണി കാരുണ്യ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്‌. പദ്ധതി അട്ടിമറിക്കാനുളള സര്‍ക്കാര്‍ നീക്കം മാപ്പര്‍ഹിക്കാത്ത അപരാധമാണെന്ന് ആരോപിച്ചാണ് ഉപവാസം‌. വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി ജെ ജോസഫ്‌, ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ്‌ തോമസ്‌, വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ മാണി എംപി, ജോയി ഏബ്രഹാം എംപി, എംഎല്‍എമാരായ മോന്‍സ്‌ ജോസഫ്‌, ഡോ. എന്‍ ജയരാജ്‌ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News