ആറളം ഫാമിലെ തൊഴിലാളികളുടെ ശമ്പളം: താത്കാലിക പരിഹാരമായി

Update: 2018-04-23 11:50 GMT
Editor : Sithara
ആറളം ഫാമിലെ തൊഴിലാളികളുടെ ശമ്പളം: താത്കാലിക പരിഹാരമായി

ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നവംബര്‍ മാസത്തെ പകുതി ശമ്പളം ഇന്ന് നല്‍കാമെന്ന് ഫാം മാനേജ്മെന്റ് ഉറപ്പ് നല്‍കി.

ആറളം ഫാമിലെ തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് താത്ക്കാലിക പരിഹാരം. ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നവംബര്‍ മാസത്തെ പകുതി ശമ്പളം ഇന്ന് നല്‍കാമെന്ന് ഫാം മാനേജ്മെന്റ് ഉറപ്പ് നല്‍കി.

ആറളത്തെ താത്ക്കാലിക ജീവനക്കാരടക്കമുളള 539 പേര്‍ക്ക് രണ്ട് മാസത്തെ ശമ്പളം മുടങ്ങിയതോടെയാണ് ജീവനക്കാര്‍ ജനുവരി അഞ്ച് മുതല്‍ അനിശ്ചിതകാല സമരത്തിന് നോട്ടീസ് നല്‍കിയത്. നോട്ട് പ്രതിസന്ധി മൂലം വ്യാപാര മേഖലയിലുണ്ടായ മാന്ദ്യവും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയുമാണ് ഫാമിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയത്. ശമ്പള ഇനത്തില്‍ മാത്രം പ്രതിമാസം 81 ലക്ഷം രൂപ ആവശ്യമാണന്നിരിക്കെ 34 ലക്ഷം രൂപ മാത്രമാണ് ഫാമിന് ബാങ്ക് ബാലന്‍സാണുള്ളത്. ഈ പണമുപയോഗിച്ച് നവംബര്‍ മാസത്തെ ശമ്പളത്തിന്റെ പകുതി ഇന്ന് വിതരണം ചെയ്യാനാണ് ചര്‍ച്ചയില്‍ തീരുമാനമായത്.

Advertising
Advertising

Full View

ക്രിസ്തുമസ്, ശബരിമല സീസണുകള്‍ കണക്കിലെടുത്ത് ശമ്പളം പണമായി നല്‍കണമെന്ന് ചര്‍ച്ചയില്‍ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഫാമില്‍ കെട്ടിക്കിടക്കുന്ന ലാറ്റക്സും നാളികേരവും ഉള്‍പ്പെടെ വില്‍പന നടത്തുന്നതിന് അടിയന്തര നടപടിയെടുക്കണമെന്നും യൂണിയന്‍ നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

ജനുവരി ആദ്യവാരം ശമ്പളം പൂര്‍ണമായി വിതരണം ചെയ്തില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News