കറുകുറ്റി ട്രയിന്‍ അപകടം: ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും

Update: 2018-04-24 02:09 GMT
Editor : Subin
കറുകുറ്റി ട്രയിന്‍ അപകടം: ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും

ദക്ഷിണ റെയില്‍വെ ചീഫ് സേഫ്റ്റി ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കുക

എറണാകുളം കറുകുറ്റിയില്‍ ട്രെയിന്‍ അപകടത്തെ കുറിച്ചുള്ള ഉന്നതതല അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്ന് ഇന്നും മൊഴിയെടുക്കും. ദക്ഷിണ റെയില്‍വെ ചീഫ് സേഫ്റ്റി ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കുക. ചീഫ് ട്രാക്ക് എന്‍ഞ്ചിനീയര്‍, ചീഫ് ഇലക്ട്രിക്കല്‍ ലോക്കല്‍ എന്‍ജിനീയര്‍, ചീഫ് റോളിങ് സ്‌റ്റോക് എഞ്ചിനീയര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലെ മറ്റംഗങ്ങള്‍.

എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനിലെ ഏരിയ മാനേജരുടെ ഓഫീസില്‍ വെച്ചാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നത്. ആള്‍ ഇന്ത്യാ റെയില്‍വെ എന്‍ജിനിയേഴ്‌സ് ഫെഡറേഷന്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഇന്നലെ മൊഴി നല്‍കിയിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News