കമലിനെതിരെയുള്ള ബിജെപി നിലപാട് മതേതര കേരളത്തിന് വെല്ലുവിളിയെന്ന് ചെന്നിത്തല

Update: 2018-04-24 19:13 GMT
Editor : Damodaran
കമലിനെതിരെയുള്ള ബിജെപി നിലപാട് മതേതര കേരളത്തിന് വെല്ലുവിളിയെന്ന് ചെന്നിത്തല

ഇന്ത്യയിലെ തീവ്രവാദികളെ കണ്ടുപിടിക്കാനുള്ള ചുമതല രാജ്നാഥ് സിങ് എ എന്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയിരിക്കുകയാണോ എന്നും രമേശ് ചെന്നിത്തല വാര്‍ത്താകുറിപ്പില്‍ പരിഹസിച്ചു

സംവിധായകന്‍ കമലിനെതിരെ എ എന്‍ രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവന മതേതര കേരളത്തിന് വെല്ലുവിളിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കമലിനെപ്പോലെ ഒരു കലാകാരന് മേല്‍ വര്‍ഗ്ഗീയതയുടെ മുദ്രകുത്തി അപമാനിക്കുന്നതിലൂടെ ബിജെപിയുടെ തനിനിറമാണ് പുറത്ത് വരുന്നത്. ജാതിമത ഭേദമന്യേ കേരളം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കലാകാരനാണ് കമല്‍.

ഇത്തരമൊരു കലാകാരന്റെ മതേതരത്വം ചോദ്യം ചെയ്യാനൊന്നും എ എന്‍ രാധാകൃഷ്ണന്‍ വളര്‍ന്നിട്ടില്ല. ഇന്ത്യയിലെ തീവ്രവാദികളെ കണ്ടുപിടിക്കാനുള്ള ചുമതല രാജ്നാഥ് സിങ് എ എന്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയിരിക്കുകയാണോ എന്നും രമേശ് ചെന്നിത്തല വാര്‍ത്താകുറിപ്പില്‍ പരിഹസിച്ചു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News