നീതി ലഭിക്കുമോ? വിനായകന്‍റെ കുടുംബത്തിന് സംശയം
Update: 2018-04-25 00:14 GMT
ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് നീതി ലഭിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ച് വിനായകന്‍റെ കുടുംബം.
ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് നീതി ലഭിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ച് വിനായകന്‍റെ കുടുംബം. ഇന്നലെയാണ് വിനായകന്‍റെ മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്. അന്വേഷണത്തെ സ്വാഗതം ചെയ്ത കുടുംബം പക്ഷേ പൂർണ തൃപ്തി ഇല്ലെന്നും പറഞ്ഞു. പൊലീസുകാർ സഹ പ്രവർത്തകരെ സംരക്ഷിക്കുമോ എന്ന ഭയം കുടുംബത്തിനുണ്ട്.
12 ദിവസം പിന്നിട്ടിട്ടും പൊലീസുകാർക്കെതിരെ കേസെടുക്കാത്തതിൽ വീട്ടുകാർക്ക് പ്രതിഷേധമുണ്ട്. ഇതിനിടെ വിനായകന്‍റെ രക്ഷിതാക്കളെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ ഇന്ന് സന്ദര്‍ശിക്കും.