ടി എന്‍ സീമയ്ക്ക് വോട്ടുതേടി പാട്ടുമായി ജാസി ഗിഫ്റ്റ്

Update: 2018-04-26 07:41 GMT
Editor : admin
ടി എന്‍ സീമയ്ക്ക് വോട്ടുതേടി പാട്ടുമായി ജാസി ഗിഫ്റ്റ്

മത്സരം കടുക്കുന്ന അവസാന ദിവസങ്ങളില്‍ ടി.എന്‍ സീമക്ക് വേണ്ടി വീണ്ടും വോട്ട് തേടിയിറങ്ങാനാണ് ഉദ്ദേശം‍

Full View

സ്ഥാനാര്‍ത്ഥികള്‍ക്കായി സ്റ്റേജില്‍ കയറി നിന്നാണ് താരങ്ങള്‍ സാധാരണ വോട്ടുതേടാറുള്ളത്. പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാല്‍ സ്റ്റേജില്‍ നിന്നിറങ്ങി ഒന്നോ രണ്ടോ പേരോട് വോട്ട് ചോദിക്കുന്ന കാഴ്ചകളും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ താന്‍ പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വീടുകള്‍ കയറി വോട്ടുറപ്പിക്കുന്ന വ്യത്യസ്തനായൊരു ഗായകനെ ഇനി പരിചയപ്പെടാം.

വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാര്‍ത്ഥി ടി.എന്‍ സീമക്ക് വേണ്ടി വോട്ടു ചോദിച്ചിറങ്ങിയതാണ് ജാസി ഗിഫ്റ്റ്. സീമക്കായി പ്രചരണത്തിന് ഇറങ്ങിയതിന് ഒന്നുരണ്ട് കാരണങ്ങളുണ്ട്.

ജാസി ഗിഫ്റ്റിനെ കാണാന്‍ ആളുകള്‍ കുറേ എത്തുന്നു. അവരോടെല്ലാം ടി.എന്‍ സീമക്ക് വോട്ടുനല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട് ലജ്ജാവതിയെന്ന പാട്ടിലൂടെ പ്രശസ്തനായ ഗായകന്‍. ജാസി ഗിഫ്റ്റ് വോട്ടുചോദിച്ചറിങ്ങുന്നതിന്റെ സന്തോഷത്തിലാണ് സ്ഥാനാര്‍ത്ഥി.

മത്സരം കടുക്കുന്ന അവസാന ദിവസങ്ങളില്‍ ടി.എന്‍ സീമക്ക് വേണ്ടി വീണ്ടും വോട്ട് തേടിയിറങ്ങാനാണ് ഉദ്ദേശം‍. അതുവരെ പാട്ടൊരുക്കുന്നതിന്റെ തിരക്കിലാവും ജാസി ഗിഫ്റ്റ്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News