ചക്കിട്ടപാറയിലെ ഖനന നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

Update: 2018-04-27 06:51 GMT
Editor : Sithara
ചക്കിട്ടപാറയിലെ ഖനന നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

ചക്കിട്ടപാറ പയ്യാനിക്കോട്ടയില്‍ ഇരുമ്പയിര് ഖനനത്തിന് വീണ്ടും സ്വകാര്യ കമ്പനി ശ്രമിക്കുന്നതിനിടെ ജനകീയ പ്രക്ഷോഭം ശക്തമാക്കാന്‍ നാട്ടുകാരുടെ തീരുമാനം

Full View

ചക്കിട്ടപാറ പയ്യാനിക്കോട്ടയില്‍ ഇരുമ്പയിര് ഖനനത്തിന് വീണ്ടും സ്വകാര്യ കമ്പനി ശ്രമിക്കുന്നതിനിടെ ജനകീയ പ്രക്ഷോഭം ശക്തമാക്കാന്‍ നാട്ടുകാരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി പയ്യാനിക്കോട്ടയില്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ചരിത്രകാരന്‍ എം ജി എസ് നാരായണന്‍, ടി പി രാജീവന്‍, ടി സിദ്ദീഖ് തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യവുമായെത്തി.

Advertising
Advertising

ചക്കിട്ടപാറ പയ്യാനിക്കോട്ടയില്‍ ഖനനം നടത്താന്‍ എം എസ് പി എല്‍ കമ്പനി വീണ്ടും നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ. എന്തു വിലകൊടുത്തും ഇത്തരത്തിലുള്ള നീക്കങ്ങളെ പ്രതിരോധിക്കണമെന്ന് എം ജി എസ് നാരായണന്‍ പറഞ്ഞു. പ്രക്ഷോഭത്തിന് ആരംഭം കുറിച്ചു കൊണ്ടുള്ള പ്രതിജ്ഞ സാഹിത്യകാരന്‍ ടി പി രാജീവന്‍ ചൊല്ലിക്കൊടുത്തു.

സിപിഎമ്മും സിപിഐയും ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും പ്രതിഷേധക്കൂട്ടായ്മക്കെത്തിയിരുന്നു. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News