മാന്‍ഹോള്‍ ശുചീകരിക്കാന്‍ ഇനി കുഞ്ഞന്‍ റോബോട്ട്

Update: 2018-04-27 10:27 GMT
മാന്‍ഹോള്‍ ശുചീകരിക്കാന്‍ ഇനി കുഞ്ഞന്‍ റോബോട്ട്
Advertising

വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണിന്റെ പിന്തുണയില്‍ ജെന്‍ റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് റോബോട്ട് രൂപകല്‍പന ചെയ്തത്

മാന്‍ഹോളുകള്‍ ശുചീകരിക്കാന്‍ റോബോട്ടുമായി വാട്ടര്‍ അതോറിറ്റി. വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണിന്റെ പിന്തുണയില്‍ ജെന്‍ റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് റോബോട്ട് രൂപകല്‍പന ചെയ്തത്. റോബോര്‍ട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും.

Full View

ഒരു സുരക്ഷയുമില്ലാതെ....ഒരു വിഭാഗം മനുഷ്യര്‍ ഓടകളിലും മറ്റും ഇറങ്ങി പണിയെടുക്കുന്ന കാഴ്ച ...അതിനിടെ ഉണ്ടാകുന്ന അപകടങ്ങള്‍...മരണങ്ങള്‍...ജാതിയുടെയും തൊഴിലിന്റെയും പേരില്‍ മാറ്റിനിറുത്തപ്പെടുന്ന തൊഴിലാളികളുടെ അവസ്ഥ. അതിനൊരു മാറ്റം വരുത്താനാണ് ജല അതോറിറ്റി തുടക്കമിടുന്നത്. ബാന്റികോട്ട് എന്ന പേരിട്ട കുഞ്ഞന്‍ റോബോട്ട് ഓടകളിലിറങ്ങി മാലിന്യം നീക്കും. വാട്ടര്‍ അതോറിറ്റിയുടെ ഇന്നവേഷന്‍ സോണും ജെന്‍ റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുമാണ് റോബോര്‍ട്ട് നിര്‍മാണത്തിന് പിന്നില്‍.

മാന്‍ഹോള്‍ തൊഴിലാളികള്‍ക്ക് നിയന്ത്രിക്കാനാവുന്ന തരത്തിലേക്ക് റോബോട്ടിന്റെ പ്രവര്‍ത്തനം സുഗമമാക്കും. ആരുടെയും തൊഴില്‍ നഷ്ടപ്പെടുത്തില്ലെന്നും കുഞ്ഞന്‍ റോട്ടോബ് നിര്‍മാതാക്കളും ജലവിഭവ മന്ത്രി മാത്യു ടി തോമസും ഉറപ്പുനല്‍കി.

Tags:    

Similar News