ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പാക്കുമെമെന്ന് പിണറായി

Update: 2018-04-29 19:51 GMT
Editor : admin
ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പാക്കുമെമെന്ന് പിണറായി

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ട് വരുമെന്ന് പിണറായി വിജയന്‍ അറിയിച്ചു.

ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പാക്കുമെമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ട് വരുമെന്നും അദ്ദേഹം അറിയിച്ചു. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. വികസന പദ്ധതികള്‍ക്കായി, സംസ്ഥാനത്തിന് ദോഷകരമല്ലാത്ത രീതിയില്‍ സ്വകാര്യ മൂലധനം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Advertising
Advertising

അതിവേഗ റെയില്‍പാത പോലുള്ള വന്‍കിട പദ്ധതികള്‍ക്കായി പണം കണ്ടെത്താന്‍ സ്വകാര്യ മൂലധനത്തെ ആശ്രയിക്കാമല്ലോ എന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നിര്‍ദേശം അംഗീകരിച്ചാണ് സ്വകാര്യ മൂലധനത്തോട് എതിര്‍പ്പില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

ദേശീയ പാത വികസനം നടപ്പിലാക്കുന്നത് വൈകുന്നതിലുള്ള അതൃപ്തി ധനമന്ത്രി ഉന്നയിച്ചപ്പോള്‍, 45 മീറ്ററില്‍ തന്നെ ദേശീയപാത വികസിപ്പിക്കുമെന്നും, ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും ധനമന്ത്രിയെ അറിയിച്ചിതായി മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി ബില്ലില്‍ ചര്‍ച്ച ചെയ്ത ശേഷം നിലപാടറിയിക്കാമെന്നും മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയോട് പറഞ്ഞു.

ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ പറ്റാത്ത വിഷയം പ്രധാനമന്ത്രിയാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ഗെയില്‍ നടപ്പിലായാല്‍ ചീമേനിയിലെ നിര്‍ദിഷ്ട താപനിലയത്തിന്‍റെ പണി പൂര്‍ത്തിയാക്കും. കൂടംകുളത്ത് നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിലെ തടസ്സങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News