കൃഷ്ണഭക്തരെ ആര്‍എസ്എസ് വത്കരിക്കാന്‍ ശ്രമമെന്ന് കോടിയേരി

Update: 2018-05-02 13:58 GMT
Editor : Alwyn K Jose
കൃഷ്ണഭക്തരെ ആര്‍എസ്എസ് വത്കരിക്കാന്‍ ശ്രമമെന്ന് കോടിയേരി

കൃഷ്ണ ഭക്തരായ ആളുകളെ ആര്‍എസ്എസ് വത്കരിക്കാനുള്ള ശ്രമമാണ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിലൂടെ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കൃഷ്ണ ഭക്തരായ ആളുകളെ ആര്‍എസ്എസ് വത്കരിക്കാനുള്ള ശ്രമമാണ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിലൂടെ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുട്ടികളെ ആര്‍എസ്എസ് ശാഖകളിലെത്തിക്കാനാണ് കൃഷ്ണനെ ക്ഷേത്രങ്ങളില്‍ നിന്നും പുറത്തെടുത്ത് തെരുവില്‍ അവതരിപ്പിക്കുന്നത്. നിഷ്കളങ്കരായ കുട്ടികളെ കലാപകാരികളാക്കി വളര്‍ത്താന്‍ ആര്‍എസ്എസ് കൃഷ്ണനെ ഉപയോഗിക്കുകയാണ്. ജാതി വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് നിയമപരമായി അതിനുള്ള അവകാശം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന സാംസ്കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News