ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരകളാകുന്ന അമ്മൂമ്മമാര്‍; 'മനുഷ്യരല്ലാത്ത മക്കള്‍' മീഡിയവണ്‍ പരമ്പര തുടങ്ങുന്നു

Update: 2018-05-02 22:25 GMT
ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരകളാകുന്ന അമ്മൂമ്മമാര്‍; 'മനുഷ്യരല്ലാത്ത മക്കള്‍' മീഡിയവണ്‍ പരമ്പര തുടങ്ങുന്നു

എണ്‍പതും തൊണ്ണൂറും കഴിഞ്ഞ മുത്തശ്ശിമാരെ മരുമക്കളും പേരക്കുട്ടികളുമാണ് ശാരീരികമായി ഉപയോഗിക്കുന്നത്

മനസാക്ഷി മരവിക്കുന്ന ലൈംഗിക വൈകൃതങ്ങള്‍ക്ക് കേരളത്തിലെ വീടുകളില്‍ അമ്മൂമ്മമാര്‍ ഇരകളാകുന്നു. എണ്‍പതും തൊണ്ണൂറും കഴിഞ്ഞ മുത്തശ്ശിമാരെ മരുമക്കളും പേരക്കുട്ടികളുമാണ് ശാരീരികമായി ഉപയോഗിക്കുന്നത്. അമ്മൂമ്മമാര്‍ പറഞ്ഞ നൊമ്പരങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കുകയാണ് മീഡിയവണ്‍. 'മനുഷ്യരല്ലാത്ത മക്കള്‍' മീഡിയവണ്‍ അന്വേഷണ പരമ്പര തുടങ്ങുകയാണ്. സ്വന്തം വീട്ടില്‍ ലൈംഗിക പീഡനത്തിന് ഇരകളായ അമ്മൂമ്മമാരുടെ അനുഭവങ്ങളാണ് ഞങ്ങള്‍ ആദ്യം പുറത്തുവിടുന്നത്.

Full View
Tags:    

Similar News