എന്‍ഡോസള്‍ഫാന്‍; സര്‍ക്കാര്‍ പ്രത്യേക സെല്ല് രൂപീകരിച്ചു

Update: 2018-05-03 22:18 GMT
Editor : Trainee
എന്‍ഡോസള്‍ഫാന്‍; സര്‍ക്കാര്‍ പ്രത്യേക സെല്ല് രൂപീകരിച്ചു
Advertising

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായാണ് സെല്ല് പുനഃസംഘടിപ്പിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്ല് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായാണ് സെല്ല് പുനഃസംഘടിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സെല്ല് യോഗം മുടങ്ങികിടക്കുകയായിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്ന പരിഹാരത്തിനായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അദ്ധ്യക്ഷനായി കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ കാലത്താണ് പ്രത്യേക സെല്ല് രൂപീകരിച്ചത്. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെ ചെയര്‍മാനാക്കി സെല്ല് പുനഃസംഘടിപ്പിക്കുകയായിരുന്നു. എല്‍ഡിഎഫ് പ്രതിനിധിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ സെല്ലിന്‍റെ ചുമതലയില്‍ നിന്നും ഒഴിവാക്കാനായിരുന്നു ഈ നീക്കമെന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു.

Full View

യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാന വര്‍ഷത്തോടെ നിര്‍ജീവമായ സെല്ല് എല്‍ഡിഎഫ് അധികാരത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടും പുനഃസംഘടിപ്പിക്കാതിരുന്നത് ഏറെ പ്രതിഷേധത്തിന് കാരണമായി. യുഡിഎഫ് പ്രതിനിധിയാണ് ഇപ്പോള്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രിസഡണ്ട്. ഈ സാഹചര്യത്തിലാവും മന്ത്രിയെ ചെയര്‍മാനാക്കി വീണ്ടും സെല്ല് പുനസംഘടിപ്പിച്ചതെന്നാണ് വിവരം. ജില്ലാ കളക്ടറാണ് സെല്ലിന്‍റെ കണ്‍വീനര്‍. ജനപ്രതിനിധികള്‍ സെല്ലിലെ അംഗങ്ങളായിരിക്കും. നേരത്തെ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും സെല്ല് അംഗങ്ങളായിരുന്നു. പുനഃസംഘടിപ്പിച്ച സെല്ലില്‍ ഇവരെ വീണ്ടും അംഗങ്ങളാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളെ സെല്ലില്‍ നിന്നും ഒഴിവാക്കിയതില്‍ അത് പ്രതിഷേധത്തിന് ഇടയാക്കും.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News