നോട്ട് നിരോധം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിച്ചു

Update: 2018-05-03 12:57 GMT
Editor : admin

തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയും തൃശൂരില്‍ വി എം സുധീരനും കോഴിക്കോട്ട് ഉമ്മന്‍ചാണ്ടിയും നേതൃത്വം നല്‍കി.ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എല്ലാ ജില്ലകളിലും നടന്ന


നോട്ട് പിന്‍വലിക്കലിനെതിരായ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിച്ചു. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയും തൃശൂരില്‍ വി എം സുധീരനും കോഴിക്കോട്ട് ഉമ്മന്‍ചാണ്ടിയും നേതൃത്വം നല്‍കി.ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എല്ലാ ജില്ലകളിലും നടന്ന പിക്കങ്ങില്‍ പങ്കെടുത്തത്. തിരുവനന്തപുരത്ത് റിസര്‍വബാങ്കിന് മുന്നില്‍ നടന്ന പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

എ ഐ സി സി നിരീക്ഷകന്‍ കെ വി തങ്കബാലവും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ തൃശൂര്‍ പോസ്റ്റ് ഓഫീസ് പിക്കങ്ങില്‍ പങ്കെടുത്തു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കോഴിക്കോട്ടെ പിക്കങ്ങിന് നേതൃത്വം നല്‍കിയത്. പിക്കങ്ങ് തുടര്‍ന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ കളക്ടറേറ്റ് പിക്കറ്റിങ്, രാജ്ഭവന്‍ മാര്‍ച്ച് ഉള്‍പ്പെടെ നിരവധി സമര പരിപാടികളും ഇതിന്‍റെ തുടര്‍ച്ചയായി നടക്കും

Tags:    

Writer - admin

contributor

Editor - admin

contributor

Similar News