കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫിന്‍റെ ഭാവി തകര്‍ന്നെന്ന് പിണറായി വിജയന്‍

Update: 2018-05-04 06:54 GMT
Editor : Subin
കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫിന്‍റെ ഭാവി തകര്‍ന്നെന്ന് പിണറായി വിജയന്‍

യുഡിഎഫിന് കേരള രാഷ്ട്രീയത്തില്‍ ഭവിയില്ലാതായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണന്‍ പ്രതികരിച്ചപ്പോള്‍ കോണ്‍ഗ്രസും ലീഗും മാത്രമായ മുന്നണിയായി യുഡിഎഫ് മാറിയെന്നായിരുന്നു വിഎസ് അച്യുതാനന്ദന്‍റെ പ്രതികരണം.

Full View

കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫിന്‍റെ ഭാവി തകര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന് കേരള രാഷ്ട്രീയത്തില്‍ ഭവിയില്ലാതായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണന്‍ പ്രതികരിച്ചപ്പോള്‍ കോണ്‍ഗ്രസും ലീഗും മാത്രമായ മുന്നണിയായി യുഡിഎഫ് മാറിയെന്നായിരുന്നു വിഎസ് അച്യുതാനന്ദന്‍റെ പ്രതികരണം. മാണി കേരള കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തുവെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്‍റണി രാജുവും പ്രതികരിച്ചു.

Advertising
Advertising

മാണി പോയതോടെ യുഡിഎഫ് തകര്‍ന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിണറായി വിജയന്‍,മുഖ്യമന്ത്രി സ്വതന്ത്ര പാര്‍ട്ടിയായി നില നില്‍ക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി അവരെ മാക്സിസ്റ്റാക്കാനില്ലെന്നും വ്യക്തമാക്കി. യുഡിഎഫിലെ മറ്റു കക്ഷികള്‍ക്കും അവിടെ തുടരാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

മാണി ഈ തീരുമാനം മുമ്പേ എടുക്കണമായിരുന്നുവെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍റെ പ്രതികരണം. മാണി ജോസഫിനേയും കൂട്ടരേയും സമര്‍ഥമായി കബളിപ്പിച്ചുവെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്‍റണി രാജുവും പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News