ബിജെപിക്കായി വോട്ട് ചോദിച്ച് മരണമടഞ്ഞ കൌണ്‍സിലറുടെ പേരില്‍ നോട്ടീസ്

Update: 2018-05-08 23:29 GMT
Editor : Damodaran
ബിജെപിക്കായി വോട്ട് ചോദിച്ച് മരണമടഞ്ഞ കൌണ്‍സിലറുടെ പേരില്‍ നോട്ടീസ്

 സഹതാപ വോട്ടുകള്‍ അരക്കിട്ട് ഉറപ്പിക്കാനുള്ള 'തന്ത്ര'ത്തിന്‍റെ ഭാഗമായാണ് മരിച്ച വ്യക്തിയുടെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചുള്ള നോട്ടീസ് വോട്ടര്‍മാരെ തേടിയെത്തിയത്...

വാഹനാപകടത്തില്‍ യുവ കൌണ്‍സിലര്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥിയായി എത്തുന്നത് മരിച്ച ജനപ്രതിനിധിയുടെ മാതാവ്. മാതാവിനായി വോട്ട് അഭ്യര്‍ഥിച്ച് മരിച്ച മകളുടെ പേരില്‍ നോട്ടീസ്. കൊല്ലം തേവള്ളിയില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കായാണ് പരേതാത്മാവ് വോട്ട് അഭ്യര്‍ഥിച്ചിട്ടുള്ളത്. ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോകില എസ് കുമാര്‍ വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു. ഇതെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. സഹതാപ തരംഗം കൂടി ലക്ഷ്യമിട്ട് കോകിലയുടെ മാതാവ് ഷൈലജയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമാകുകുയം ചെയ്തു. സഹതാപ വോട്ടുകള്‍ അരക്കിട്ട് ഉറപ്പിക്കാനുള്ള 'തന്ത്ര'ത്തിന്‍റെ ഭാഗമായാണ് മരിച്ച വ്യക്തിയുടെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചുള്ള നോട്ടീസ് വോട്ടര്‍മാരെ തേടിയെത്തിയത്.

Advertising
Advertising

എന്‍റെ പ്രിയപ്പെട്ട കുടുംബാംഗമേ എന്ന പേരില്‍ തുടങ്ങുന്ന കത്തില്‍ സേവിക്കാന്‍ ജനങ്ങള്‍ നല്‍കിയ അവസകം പൂര്‍ത്തിയാക്കാന്‍ കാലം തന്നെ അനുവദിച്ചില്ലെന്ന് പരിഭവമുണ്ട് . നിങ്ങള്‍ എനിക്ക് നല്‍കിയ അംഗീകാരം പിന്തുടരാനായി പ്രിയ മാതാവിനെ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണെന്നും ഇനിയൊരിക്കലും മറ്റൊരു അപേക്ഷയുമായി ജനങ്ങളിലേക്ക് എത്താന്‍ എനിക്ക് കഴിയില്ലെന്നും കത്ത് പറയുന്നു. സ്നേഹപൂര്‍വ്വം കോകില എസ് കുമാര്‍ എന്ന പേരോടെയാണ് കത്ത് അവസാനിക്കുന്നത്.

പരേതാത്മാവിന്‍റെ വോട്ട് അഭ്യര്‍ഥന ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. സെപ്റ്റംബര്‍ 14നാണ് ദേശീയപാതയില്‍ നടന്ന വാഹനാപകടത്തില്‍ കോകിലയും പിതാവും മരിച്ചത്. ബിടെക് വിദ്യാര്‍ഥിയായിരുന്നു കോകില

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News