ലാ‍വ്‍ലിന്‍ കേസില്‍ ഇടപെട്ടതിന് സര്‍ക്കാര്‍ ദ്രോഹിക്കുന്നു: ഷാജഹാന്‍

Update: 2018-05-08 17:35 GMT
ലാ‍വ്‍ലിന്‍ കേസില്‍ ഇടപെട്ടതിന് സര്‍ക്കാര്‍ ദ്രോഹിക്കുന്നു: ഷാജഹാന്‍
Advertising

ലാ‍വ്‍ലിന്‍ കേസില്‍ പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ചതാണ് തന്നെ കുടുക്കാന്‍ കാരണമെന്ന് കെ എം ഷാജഹാന്‍

സര്‍ക്കാര്‍ തന്നോട് വിരോധം തീര്‍ക്കുകയാണെന്ന് കെ എം ഷാജഹാന്‍. ലാ‍വ്‍ലിന്‍ കേസില്‍ പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ചതാണ് തന്നെ കുടുക്കാന്‍ കാരണം. എല്‍എല്‍ബി പരീക്ഷ എഴുതാന്‍ ലോ അക്കാദമിയില്‍ എത്തിച്ചപ്പോഴാണ് ഷാജഹാന്‍റെ പ്രതികരണം.

Full View

ഷാജഹാനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമ്മ എൽ തങ്കം കഴിഞ്ഞ ദിവസം വീട്ടിൽ നിരാഹാര സമരം ആരംഭിച്ചിരുന്നു. മകനെ വിട്ടയച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം മാറ്റുമെന്നാണ് നിലപാട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുളളവർ വീട്ടിലെത്തി സമരത്തിന് പിന്തുണയറിയിച്ചു.

ഡിജിപി ഓഫീസിന് മുന്നില്‍ ജിഷ്ണുവിന്‍റെ കുടുംബത്തിനൊപ്പം പ്രതിഷേധിച്ചതിനാണ് കെ എം ഷാജഹാനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, പൊലീസിന്‍റെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അഞ്ച് പേരെ ജയിലില്‍ അടച്ചത്. ഇതില്‍ എസ്‌യുസിഐ നേതാക്കളായ ഷാജര്‍ഖാന്‍, അഡ്വ.മിനി, ശ്രീകുമാര്‍ എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ ജിഷ്ണുവിന്‍റെ കുടുംബത്തിന് ഉറപ്പ് നല്‍കി.

ജിഷ്ണുവിന്‍റെ കുടുംബം നടത്തിയ സമരം അവസാനിച്ചെങ്കിലും കെ എം ഷാജഹാന്‍റെയും ഹിമവല്‍ ഭദ്രാനന്ദയുടെയും കാര്യത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ചര്‍ച്ചയായി നിലനില്‍ക്കുന്നു. ഒരേ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ മൂന്ന് പേരെ എങ്ങനെ കേസില്‍ നിന്ന് ഒഴിവാക്കാനാകുമെന്നതാണ് ഉയരുന്ന ചോദ്യം.

Tags:    

Similar News