'തിരുവനന്തപുരത്തെ ചരിത്ര വിജയത്തിൽ അഭിനന്ദിക്കുന്നു'; ബിജെപിയെ പ്രശംസിച്ച് ശശി തരൂർ

50 സീറ്റ് നേടിയാണ് തിരുവനന്തപുരം കോർപറേഷൻ ഭരണം എൽഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുത്തത്

Update: 2025-12-13 11:11 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വിജയത്തിന് പിന്നാലെ ബിജെപിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. 50 സീറ്റ് നേടിയാണ് തിരുവനന്തപുരം കോർപറേഷൻ ഭരണം എൽഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം എംപി കൂടിയായ ശശി തരൂർ പ്രശംസയുമായി രംഗത്ത് വന്നിരിക്കുന്നത്. 

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് ഉജ്വല വിജയം നേടി. ഇതിനെ പ്രശംസിച്ച് കുറിച്ച ഫേസ്ബുക് പോസ്റ്റിലാണ് തരൂർ ബിജെപിയെ പ്രശംസിച്ചത്. 'വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ വിജയം നേടിയ യുഡിഎഫിന് അഭിനന്ദനങ്ങൾ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു വലിയ അംഗീകാരവും ശക്തമായ സൂചനയുമാണ് ഇത്. 2020നെ അപേക്ഷിച്ച് വളരെ മികച്ച ഫലം നേടാൻ കഠിനാധ്വാനം, ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം വ്യക്തമായി ഫലം കണ്ടു.' തരൂർ കുറിച്ചു.

Advertising
Advertising

'തിരുവനന്തപുരത്ത് ബിജെപി നേടിയ ചരിത്രപരമായ പ്രകടനത്തെ അഭിനന്ദിക്കുന്നു. കൂടാതെ നഗരസഭയിൽ അവർ നേടിയ ശ്രദ്ധേയമായ വിജയത്തിന് എളിമയോടെ അഭിനന്ദനങ്ങളും അറിയിക്കുന്നു.' തരൂർ കൂട്ടിച്ചേർത്തു. 45 വർഷത്തെ എൽഡിഎഫ് ദുർഭരണത്തിൽ നിന്ന് ഒരു മാറ്റത്തിനായി താൻ അടക്കമുള്ളവർ പ്രചാരണം നടത്തിയെങ്കിലും ഭരണമാറ്റം ആഗ്രഹിച്ച മറ്റൊരു പാർട്ടിക്ക് വോട്ടർമാർ ഫലം നൽകിയതായും തരൂർ പറഞ്ഞു. യുഡിഎഫിനായാലും തന്റെ മണ്ഡലത്തിലെ ബിജെപിക്ക് വേണ്ടിയായാലും ജനങ്ങളുടെ വിധിയെ ബഹുമാനിക്കണമെന്നും തരൂർ കൂട്ടിച്ചേർത്തു.

ശശി തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ അത്ഭുതകരമായ ഫലങ്ങളുടെ ദിവസമാണിത്! ജനവിധി വ്യക്തമാണ്, സംസ്ഥാനത്തിന്റെ ജനാധിപത്യ മനോഭാവം തിളങ്ങുന്നു.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശരിക്കും ശ്രദ്ധേയമായ വിജയം നേടിയതിന് യുഡിഎഫ് കേരളത്തിന് അഭിനന്ദനങ്ങൾ! സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു വലിയ അംഗീകാരവും ശക്തമായ സൂചനയുമാണ് ഇത്. 2020 നെ അപേക്ഷിച്ച് വളരെ മികച്ച ഫലം നേടാൻ കഠിനാധ്വാനം, ശക്തമായ സന്ദേശം, ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം വ്യക്തമായി ഫലം കണ്ടു.

തിരുവനന്തപുരത്ത് ബിജെപിയുടെ ചരിത്രപരമായ പ്രകടനത്തെ അംഗീകരിക്കാനും, നഗര കോർപ്പറേഷനിൽ അവരുടെ ശ്രദ്ധേയമായ വിജയത്തിന് എളിമയോടെ അഭിനന്ദനങ്ങൾ അറിയിക്കാനും ഞാൻ ആഗ്രഹിക്കുന്നു - തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ശ്രദ്ധേയമായ മാറ്റത്തെ അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനം. 45 വർഷത്തെ എൽഡിഎഫ് ദുർഭരണത്തിൽ നിന്ന് ഒരു മാറ്റത്തിനായി ഞാൻ പ്രചാരണം നടത്തി, പക്ഷേ ഭരണത്തിൽ വ്യക്തമായ മാറ്റം ആഗ്രഹിച്ച മറ്റൊരു പാർട്ടിക്കും വോട്ടർമാർ ഒടുവിൽ പ്രതിഫലം നൽകി.

അതാണ് ജനാധിപത്യത്തിന്റെ ഭംഗി. യുഡിഎഫിന് മൊത്തത്തിലായാലും എന്റെ മണ്ഡലത്തിലെ ബിജെപിക്ക് വേണ്ടിയായാലും ജനങ്ങളുടെ വിധിയെ ബഹുമാനിക്കണം.

കേരളത്തിന്റെ പുരോഗതിക്കായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും, ജനങ്ങളുടെ ആവശ്യങ്ങൾക്കായി വാദിക്കുകയും സദ്ഭരണ തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും. മുന്നോട്ടും മുകളിലേക്കും!'

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News