പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ച് എഡിജിപിക്ക് കുറ്റപത്രം സമര്‍പ്പിച്ചു

Update: 2018-05-09 19:44 GMT
Editor : Subin
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ച് എഡിജിപിക്ക് കുറ്റപത്രം സമര്‍പ്പിച്ചു

മുന്‍ കൊല്ലം എംപി പീതാംബരക്കുറുപ്പിന്‍റെ പേര് സമ്മര്‍ദം ചെലുത്തിയ രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ക്രൈബ്രാഞ്ച് സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ജില്ലാകളക്ടര്‍ക്ക് വീഴ്ച പറ്റിയില്ലെന്ന് സൂചിപ്പിച്ചെങ്കിലും മറ്റു ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും വീഴ്ച പറ്റിയതായും പറഞ്ഞിരുന്നു.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം എഡിജിപിക്ക് സമര്‍പ്പിച്ചു. ക്ഷേത്രഭാരവാഹികള്‍ ഉള്‍പ്പെടെ 43 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. പൊലീസിനോ റവന്യു ഉദ്യോഗസ്ഥര്‍ക്കോ ബോധപൂര്‍വമായ വീഴച പറ്റിയിട്ടില്ലെന്ന് പറയുന്ന കുറ്റപത്രത്തില്‍ രാഷ്ട്രീക്കാരില്‍ നിന്നും ക്ഷേത്രഭാരവാഹികളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് വലിയ തോതില്‍ സമ്മര്‍ദമുണ്ടായിരുന്നതായും പറയുന്നു.

Advertising
Advertising

അനുമതിയില്ലാതെയാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയതെന്ന് ക്രൈബ്രാഞ്ച് എഡിജിപി എസ് അനന്തകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. അമിതമായ അളവില്‍ പൊട്ടാസ്യം നൈട്രേറ്റ് പടക്കങ്ങളില്‍ ഉപയോഗിച്ചിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് മതിയാ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ല. ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യു അധികൃതര്‍ക്കോ കമ്മീഷണര്‍ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ ബോധപൂര്‍വമായ വീഴ്ച വന്നിട്ടില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കു മേല്‍ ശക്തമായ സമ്മര്‍ദം പുറത്തുനിന്നുണ്ടായി.

രാഷ്ട്രീയക്കാരും ക്ഷേത്രഭാരവാഹികളും വെടിക്കെട്ടിനുള്ള അനുമതിക്കായി സമ്മര്‍ദം ചെലുത്തി. മുന്‍ കൊല്ലം എംപി പീതാംബരക്കുറുപ്പിന്‍റെ പേര് സമ്മര്‍ദം ചെലുത്തിയ രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ക്രൈബ്രാഞ്ച് സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ജില്ലാകളക്ടര്‍ക്ക് വീഴ്ച പറ്റിയില്ലെന്ന് സൂചിപ്പിച്ചെങ്കിലും മറ്റു ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും വീഴ്ച പറ്റിയതായും പറഞ്ഞിരുന്നു. അപടകത്തെക്കുറിച്ച് കേന്ദ്രം നിയോഗിച്ചസമിതി പൊലീസിനും റവന്യു ഉദ്യോഗസ്ഥര്‍ക്കും വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News