മാലിന്യം വന്നടിഞ്ഞ് കോഴിക്കോട് സൗത്ത് കടപ്പുറത്തെ കുടുംബങ്ങള്‍ ദുരിതത്തില്‍

Update: 2018-05-09 10:03 GMT
Editor : Subin
മാലിന്യം വന്നടിഞ്ഞ് കോഴിക്കോട് സൗത്ത് കടപ്പുറത്തെ കുടുംബങ്ങള്‍ ദുരിതത്തില്‍
Advertising

വീടിന് ഇടയിലൂടെ കടന്നു പോവുന്ന മാലിന്യ ഓട കടലില്‍ നിന്നുള്ള മണല്‍ കയറി അടഞ്ഞതാണ് ഈ കുടുംബങ്ങളെ മലിന ജലത്തിന് നടുവിലാക്കിയത്. 

ആശുപത്രിയില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ക്ക് നടുവിലാണ് കോഴിക്കോട് സൗത്ത് കടപ്പുറത്തെ മുപ്പത്തിയൊന്ന് കുടുംബങ്ങളുടെ കുറെ ദിവസങ്ങളായുള്ള ജീവിതം. ഇവരുടെ വീടിന് ഇടയിലൂടെ കടന്നു പോവുന്ന മാലിന്യ ഓട കടലില്‍ നിന്നുള്ള മണല്‍ കയറി അടഞ്ഞതാണ് ഈ കുടുംബങ്ങളെ മലിന ജലത്തിന് നടുവിലാക്കിയത്.

കടല്‍ക്ഷോഭം ശക്തമായതോടെ ഇവരുടെ വീടിനുള്ളില്‍ വരെ വെള്ളമെത്തും. മണല്‍ നിറഞ്ഞ് ഓടയുടെ ഒഴുക്കും നിന്നതോടെ ഇവരുടെ ജീവിതം ഇരട്ടി ദുരിതത്തിലായി. മണല്‍ മാറ്റി ഒഴുക്ക് പൂര്‍വ സ്ഥിതിയിലാക്കണമെന്ന ആവശ്യപ്പെട്ട ഇവര്‍ക്ക് യന്ത്രമില്ലെന്ന മറുപടിയാണ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കിട്ടിയത്.

വീട്ടുകാരുടെ കണ്ണു തെറ്റിയാല്‍ കുട്ടികള്‍ കളിക്കാനിറങ്ങും. തിരിച്ച് വരുന്നത് ചൊറിച്ചിലുമായി. പിന്നെ കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടേണ്ട അവസ്ഥയാണ് ഈ കുടംബങ്ങള്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News