വിഴിഞ്ഞത്ത് നിർമാണപ്രവർത്തനങ്ങള്‍ നിർത്തിവെക്കണമെന്ന് വി.എസ്
തുറമുഖ നിർമാണത്തിനായുണ്ടാക്കിയ കരാറിൽ കേരളത്തിനു നഷ്ടമുണ്ടാകുന്ന തരത്തിൽ വകുപ്പുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സിഎജി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
വിഴിഞ്ഞം തുറമുഖ നിർമാണപ്രവർത്തനങ്ങള്‍ നിർത്തിവെക്കണമെന്നു മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻ. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകി. ജുഡീഷൽ അന്വേഷണം പൂർത്തിയായിട്ട് ർമാണപ്രവർത്തനങ്ങൾ നടത്തിയാൽ മതിയെന്ന് വിഎസ് പറഞ്ഞു. കേരളത്തിനു നഷ്ടമുണ്ടാക്കി, അദാനിക്കു നേട്ടമുണ്ടാക്കിയവർക്കെതിരേ നടപടി സ്വീകരിക്കണം. വിഴിഞ്ഞത്ത് ബർത്ത് ടെർമിനൽ നിർമാണോദ്ഘാടനം നടത്താനിരിക്കെയാണ് നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വി.എസ് കത്തുനൽകുന്നത്. തുറമുഖ നിർമാണത്തിനായുണ്ടാക്കിയ കരാറിൽ കേരളത്തിനു നഷ്ടമുണ്ടാകുന്ന തരത്തിൽ വകുപ്പുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സിഎജി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. എന്നാൽ കരാറിൽ അഴിമതിയൊന്നും നടന്നിട്ടില്ലെന്നും ഏറ്റവും മെച്ചപ്പെട്ട കരാറാണ് കേരളത്തിനു ലഭിച്ചതെന്നുമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാദം. സിഎജി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സർക്കാർ ജുഡീഷൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.