അച്ഛന്റെയും അമ്മയുടെയും ഓര്‍മകളുമായി കൃഷ്ണയും കിഷോറും ഇന്ന് സ്‍കൂളിലെത്തി

Update: 2018-05-09 13:21 GMT
Editor : admin
അച്ഛന്റെയും അമ്മയുടെയും ഓര്‍മകളുമായി കൃഷ്ണയും കിഷോറും ഇന്ന് സ്‍കൂളിലെത്തി

പരവൂര്‍ വെടിക്കെട്ടപ്കടത്തില്‍ മാതാപിതാക്കളെ നഷ്ടമായ കൃഷ്ണയ്ക്കും കിഷോറിനും സാമ്പത്തിക സഹായം നല്‍കമെന്നും വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്നുമായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപനം.

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കൃഷ്ണയും കിഷോറും വീണ്ടും സ്‌കൂളിലെത്തി. കുട്ടികളെ ഈ വര്‍ഷം സ്‌കൂളിലേക്ക് അയക്കുന്നതിനായുള്ള പഠന ചിലവ് കണ്ടെത്തുന്നതിനായി വണ്ടിക്കച്ചവടം നടത്തവെയാണ് മാതാപിതാക്കളായ ബെന്‍സിയും ബേബി ഗിരിജയും വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.

അച്ഛന്റെയും അമ്മയുടെയും ഓര്‍മ ചിത്രത്തിനുമുന്നില്‍ കണ്ണടച്ച് പ്രാര്‍ത്ഥിച്ച ശേഷം കൃഷ്ണയും കിഷോറും വീണ്ടും സ്‌കൂളിലേക്ക്. ദുരന്തത്തിന്റെ വേദനകള്‍ ഉള്ളിലൊതുക്കി മുത്തച്ഛനും മുത്തശ്ശിയും കുട്ടികളെ അനുഗ്രഹിച്ചു. നെടുങ്ങോലം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണയ്ക്കും എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ കിഷോറിനും വേദനകള്‍ക്കിടയിലും വിധിയെ ചെറുത്തു തോല്‍പ്പിക്കാനുള്ള ആത്മവിശ്വാസം കൈവന്നുകഴിഞ്ഞു

ദാരിദ്ര്യത്തിലും കുട്ടികളെ ആഗ്രഹത്തിനൊത്ത് പഠിപ്പിക്കുമെന്ന് സ്‌കൂളിലേക്ക് പോകും മുന്‍പ് മുത്തച്ഛനും മുത്തശ്ശിയും ഉറപ്പ് നല്‍കി. അതേയസമയം സര്‍ക്കാര്‍ സഹായം കുട്ടികള്‍ക്ക് ഇനിയും ലഭ്യമായിട്ടില്ല.

പരവൂര്‍ വെടിക്കെട്ടപ്കടത്തില്‍ മാതാപിതാക്കളെ നഷ്ടമായ കൃഷ്ണയ്ക്കും കിഷോറിനും സാമ്പത്തിക സഹായം നല്‍കമെന്നും വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്നുമായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News