സിപിഎം അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ മൂന്ന് പേര്‍

Update: 2018-05-10 20:16 GMT
സിപിഎം അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ മൂന്ന് പേര്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നു നടക്കുന്ന മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് അന്തിമ ചര്‍ച്ച നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കും.

Full View

ഇന്നലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മലപ്പുറത്തെ സിപിഎം സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ച നടന്നിരുന്നു. ആ ചര്‍ച്ചയുടെ സംഗ്രഹം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയേറ്റിനു മുന്നില്‍ അവതരിപ്പിക്കും. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതു വികാരം. ആഴ്ചകളായി നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മൂന്നു പേരുകളിലേക്കാണ് ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം എത്തിച്ചേര്‍ന്നത്.

Advertising
Advertising

മുന്‍ എംപിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടികെ ഹംസ, മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി കെ റഷീദലി, ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് എം ബി ഫൈസല്‍ എന്നിവരാണവര്‍. ടി കെ ഹംസ മത്സരിക്കണമെന്നതിനാണ് സംസ്ഥാന യോഗത്തില്‍ മുന്‍തൂക്കം ലഭിച്ചതെന്നാണ് സൂചന. അനാരോഗ്യം കാരണം ടി കെ ഹംസ ഇതിന് സമ്മതം മൂളുമോ എന്ന് സംശയമാണ്.

യുവാക്കളെ പരിഗണിക്കണമെന്നതാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ താല്പര്യം. അങ്ങനെയെങ്കില്‍ അഡ്വ. ടി കെ റഷീദലിക്കാണ് കൂടുതല്‍ സാധ്യത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കട മണ്ഡലത്തില്‍ മികച്ച പോരാട്ടം നടത്താന്‍ റഷീദലിക്കായിരുന്നു.

ജില്ലാ സെക്രട്ടറിയേറ്റില്‍ ഇന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്തിയാല്‍ ഇന്നു തന്നെ അവൈലബ്ള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഇല്ലെങ്കില്‍ അടുത്ത ദിവസം തിരുവനന്തപുരത്തു വെച്ചാകും പ്രഖ്യാപനം നടക്കുക.

Full View
Tags:    

Similar News