മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

Update: 2018-05-10 23:46 GMT

വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമോ എന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്നും കോടതി അറിയിച്ചു

Full View

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടന്നതിനാല്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം... വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമോ എന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്നും കോടതി അറിയിച്ചു.

15 കോടി രൂപ വെള്ളാപ്പള്ളി നടേശനും മറ്റ് മൂന്ന് പേരും ചേര്‍ന്ന് തട്ടിയെടുത്തു എന്നാണ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലുള്ളത്.

Tags:    

Similar News