അഭിഭാഷക - മാധ്യമപ്രവര്‍ത്തക തര്‍ക്കം പരിഹരിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് ഗവര്‍ണര്‍
Update: 2018-05-11 10:43 GMT
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലെ തര്‍ക്കം പരിഹരിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലെ തര്‍ക്കം പരിഹരിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ജനാധിപത്യസംവിധാനത്തിലെ രണ്ട് സുപ്രധാന കടമകള്‍ നിര്‍വഹിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും പൊതുസമൂഹം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. പ്രശ്നം രമ്യമായും നിയമപരമായും പരിഹരിക്കാന്‍ സഹകരിച്ച മാധ്യമ, അഭിഭാഷക പ്രതിനിധികളെ
അഭിനന്ദിക്കുന്നതായും ഗവര്‍ണര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.