പാമൊലിന്‍ കേസ്: ഹാജരാകാതിരുന്ന ടി എച്ച് മുസ്തഫക്ക് കോടതിയുടെ രൂക്ഷവിമര്‍ശം

Update: 2018-05-11 19:52 GMT
Editor : admin
പാമൊലിന്‍ കേസ്: ഹാജരാകാതിരുന്ന ടി എച്ച് മുസ്തഫക്ക് കോടതിയുടെ രൂക്ഷവിമര്‍ശം

പാമൊലിന്‍ കേസില്‍ വിചാരണക്ക് ഹാജരാകാതിരുന്ന മുന്‍ ഭക്ഷ്യമന്ത്രിയും കേസിലെ നാലാം പ്രതിയുമായ ടി എച്ച് മുസ്തഫക്ക് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശം.

പാമോലിന്‍ കേസിന്‍റെ വിചാരണവേളയില്‍ കോടതിയില്‍ ഹാജരാകാതിരുന്ന രണ്ടാംപ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയുമായ ടി എച്ച് മുസ്തഫക്ക് തൃശൂര്‍

Full View

വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശം. കേസില്‍ തെളിവില്ലെന്നാണ് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പറയുന്നത്. പിന്നെങ്ങനെ കേസ് ഇത്രകാലം നിലനിന്നു എന്നും കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്നത് മെയ് 30ലേക്ക് മാറ്റി. തന്നെ കുറ്റവിമുക്തനാക്കും എന്നാണ് പ്രതീക്ഷയെന്നും കൂടുതല്‍ കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ ബോധിപ്പിക്കുമെന്നും അഞ്ചാംപ്രതിയും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ പറഞ്ഞു.

Advertising
Advertising

പാമോലിന്‍ കേസിലെ നാലാംപ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയുമായ ടി എച്ച് മുസ്തഫ അനാരോഗ്യം മൂലമാണ് ഹാജരാകാത്തതെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍ വിചാരണവേളയില്‍ ഹാജരായില്ലെങ്കില്‍ വാറന്‍റ് പുറപ്പെടുവിക്കേണ്ടി വരുമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍, ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, ധനമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ പാമോയില്‍ ഇടപാട് സംബന്ധിച്ച ഫയല്‍ കണ്ടിട്ടുണ്ട്. എന്നിട്ടും തെളിവില്ലെന്നാണ് വാദിക്കുന്നത്. പിന്നെങ്ങനെ കേസ് നിലനിന്നുവെന്നും കോടതി ചോദിച്ചു. കേസില്‍‍ കുറ്റവിമുക്തനാകും എന്നാണ് പ്രതീക്ഷയെന്ന് മുന്‍ ചീഫ് സെക്രട്ടറിയും അഞ്ചാം പ്രതിയുമായ ജിജി തോംസണ്‍ പറഞ്ഞു.

ഉന്നത പദവിയിലെത്തേണ്ട പല ഉദ്യോഗസ്ഥരുടെയും ഭാവി നഷ്ടപ്പെടുത്തിയത് നിസാരമായ ചില കേസുകളായിരുന്നുവെന്നായിരുന്നു ജിജി തോംസണോടുള്ള കോടതിയുടെ പ്രതികരണം. കേസിലെ മൂന്നും നാലും പ്രതികളായിരുന്ന മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെ കുറ്റവിമുക്തരാക്കിയ ഫെബ്രുവരി 24 ന്‍റെ വിധിയില്‍ ഭരണതലത്തില്‍ നടന്ന ഇടപാടിന് ഉദ്യോഗസ്ഥര്‍ ബലിയാടാകുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യം കൂടുതല്‍ വ്യക്തനമാക്കുന്നതാണ് ഇപ്പോഴത്തെ പരാമര്‍ശങ്ങള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News