മുകേഷും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് കൊല്ലം ഡിസിസി

Update: 2018-05-11 07:09 GMT
Editor : admin

മുകേഷിന്‍റെ പങ്ക് പുറത്തുവരുമെന്ന ഭയത്താലാണ് അസഹിഷ്ണുതയെന്ന് കൊല്ലം ഡിസിസി

നടിയെ ആക്രമിച്ച സംഭവത്തിൽ വാർത്ത നൽകിയ മാധ്യമ പ്രവർത്തകരെ എം.മുകേഷ് എംഎൽഎ അപമാനിച്ച സംഭവത്തില്‍ സിപി.ഐ മ്മിനുള്ളിലും പ്രതിഷേധം. മുകേഷ് ധാഷ്ട്യത്തിന്റെ ഭാഷ വെടിയണമെന് ആവശ്യപ്പെട്ട് കൊല്ലം ജില്ലയിലെ ഒരു വിഭാഗം സി.പിഎം നേതാക്കള്‍ ജില്ലാ സെക്രട്ടറിയെ പരാതി അറിയിച്ചു. മുകേഷ് സ്ത്രീകള്‍ക്ക് മുന്നിൽ അപഹാസ്യനാകുകയാണെന്ന് എ.ഐ. വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ പറഞ്ഞു. മുകേഷിന്റെയും ഗണേഷിന്റെയും ഇന്നസെന്റിന്റെയും കോലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു

Advertising
Advertising

Full View

നടിയെ ആക്രമിച്ച സംഭവത്തിലെ ഗുഡാലൊചന പുറത്തേക്ക് വരുന്നതിൽ എന്തിനാണ് എൽ.ഡി.എഫിന്റെ ജനപ്രതിനിധികൾ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്ന് സി പി.എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ ചോദ്യം. ഇന്നലെ അമ്മയുടെ വാർത്താ സമ്മേളനത്തിന് ശേഷമുള്ള എം.മുകേഷ് എൽ.എ.യുടെ ശരീര ഭാഷ സി.പി.എമ്മിന്റെ ജനപ്രതിനിധിക്ക് ചേർന്നതല്ലെന്ന് നേതാക്കൽ ജില്ലാ സെക്രട്ടറി കെഎന്‍ ബാല ഗോപാലിനെ പരാതി അറിയിച്ചു.പൊതു വിഷയങ്ങളിൽ ഇടപെടാതെ ഷൂട്ടിങ്ങ് ലോക്കെഷനിലെക്ക് പോകുന്ന എം എൽ.എ യുടെ നിലപാടിനെതിരേ നേരത്തെ തന്നെ സി.പിഎം നേതാക്കൽ അസംതൃപ്തരാണ്. ഇതിനിടെയാണ് മുകേഷ് എം.എൽ.എ വിവാദത്തിൽപ്പെട്ടത്.സ്ത്രീക്കൽക്ക് മുന്നിൽ എം.എൽ എ അപഹാസ്യനായിരിക്കുകയാണെന്ന് എ.ഐ.വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ പറഞ്ഞു

മുകേഷിന് പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്ന് മുകേഷിനെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് സൂരജ് രവി ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർ മുകേഷിന്റെയും ഗണേഷ് കുമാറിന്റെയും ഇന്നസെന്റിന്റെയും കോലം കത്തിച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News