നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: ദിലീപ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

Update: 2018-05-11 11:59 GMT
നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: ദിലീപ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

അക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് വനിത കമ്മീഷന്‍ കേസെടുത്തു.

അക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് വനിത കമ്മീഷന്‍ കേസെടുത്തു. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് ദിലീപ്, സലീംകുമാര്‍, സജി നന്ദ്യാട്ട് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സിനിമയിലെ വനിതാകൂട്ടായ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ നടപടി. അന്വേഷണത്തിന് കമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News